Advertisment

നാല് മാസങ്ങള്‍ക്ക് ശേഷം പഞ്ചാബ് ജലന്ധർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു.

New Update

ബുറൈദ:  ബുരൈദയിൽ കൃഷിയിടത്തിൽ കഴിഞ്ഞ 10 വർഷമായി നാട്ടിൽപോകാതെ ജോലി ചെയ്തു വന്നിരുന്ന പഞ്ചാബ് ജലന്ധർ സ്വദേശിയുടെ മൃതദേഹം  നാലുമാസത്തോളം ആരോരുമില്ലാതെ കിടക്കുകയായിരുന്നു സാമൂഹികപ്രവർത്തകൻ ഫൈസൽ ആലത്തൂരിന്റെ ഇടപെടലിലൂടെ നാട്ടിൽ അയക്കുകയായിരുന്നു 28/11/2020 ആയിരുന്നു ബുരൈദ സെൻട്രൽ ഹോസ്പിറ്റൽ ഐ സി യു വില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ദേവീന്ദർ സിങ് (54 ) മരണപ്പെടുന്നത്.

Advertisment

publive-image

അദ്ദേഹത്തിന് സ്വന്തം നാട്ടുകാരായിട്ടുള്ള സുഹൃത്തുക്കളോ കുടുംബക്കാരോ ആരുംതന്നെ ഉണ്ടായിരുന്നില്ല അവസാനമായി നാട്ടിൽപോയിവന്നത് 2010 ലായിരുന്നു ഭാര്യയും മക്കളും ഇല്ലാത്ത ദേവിന്ദറുടെ കുടുംബക്കാരെയോ മറ്റും കണ്ടെത്തുവാനോ മരണവിവരം അറീക്കുവാനോ നടപടികൾ പൂർത്തിയാക്കാനോ കഴിയാതെ സ്പോൺസറും പോലീസും ഹോസ്പിറ്റൽ മോർച്ചറി വിഭാഗവും കുഴങ്ങി പോലീസ് അധികാരികൾ സാമൂഹിക പ്രവർത്തകൻ ഫൈസൽ ആലത്തൂർ നെ സമീപിക്കുകയായിരുന്നു

അദ്ദേഹം എംബസി യുമായ് ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ കുടുംബത്തിനെ വിവരം അറീക്കുകയും അദ്ദേഹത്തിന്റെ 2 സഹോദരന്മാരും അവരുടെ ഫാമിലിയും ഇദ്ദേഹത്തെ ഫോണിൽ കിട്ടാതെ ആകെ വിഷമിച്ചിരിക്കുകയായിരുന്നു മരണവിവരം അറിഞ്ഞപ്പോൾ വളരെ ദുഃഖിതരായ സഹോദരന്മാരും കുടുംബാംഗങ്ങളും ദേവീന്ദർസിംഗ് ന്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുവാനും അവസാനമായി ഒരു നോക്ക് കാണുവാനും അഗ്രഗമുണ്ടെന്നു പറയുകയും ഫൈസൽ ആലത്തൂർ നെ അറ്റോർണി ആയിട്ടു നാട്ടിൽ നിന്നും power of attorney അയക്കുകയും തുടർനടപടികൾ പൂർത്തീകരിച്ചു 24/03/2021 നുള്ള sv 760 രിയാദ്  ഡൽഹി വിമാനത്തിൽ ബോഡി നാട്ടിൽ അയക്കുകയും സംസ്കരിക്കുകയും ചെയ്തു

എല്ലാത്തിനും  സഹായിച്ച ദേവിൻഡറുടെ സ്പോൺസർ അബ്ദുല്ലാഹ്. അൽ റഷൂദി എംബസി ഉദ്യോഗസ്ഥൻ ആയ ശിവപ്രസാദ് മുൻ ഇന്ത്യൻ എംബസി ജയിൽ അറ്റാഷെ ആയിരുന്ന പഞ്ചാബ് ജലന്ധർ സ്വാദേശി രാജ്‌കുമാർ പോലീസ്എ ഉധ്യോഗസ്തര്‍ എല്ലാവർക്കും കുടുംബത്തിന്റെ നന്ദിയും കടപ്പാടും ദേവിൻഡറുടെ സഹോദരന്മാർ അറിയിച്ചു.

Advertisment