Advertisment

കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി.... എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല.... 'നാണമില്ലേ മിസ്റ്റര്‍ ഇങ്ങനെ കേരളത്തിനെതിരെ അപവാദം പറഞ്ഞു നടക്കാന്‍'.... ധര്‍മ്മജനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താനവയെ അനുകൂലിച്ചും വിമ‍‍ശിച്ചും സോഷ്യല്‍ മീഡിയ.

Advertisment

publive-image

താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് ധര്‍മ്മജന്‍ സര്‍ക്കാരിനെയും ജനപ്രതിനിധികളെയും വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല. ഇത്രയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്ളപ്പോള്‍ എന്തുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ കെെകളിലെത്തുന്നില്ലാ എന്നും ധര്‍മ്മജന്‍ ചോദിച്ചു.

തന്റെ പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു താരത്തിന്റെ പ്രസ്താവന. എന്നാല്‍ ധര്‍മ്മജനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

എന്നാല്‍ ധര്‍മ്മജനെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും കമന്റുകള്‍ പ്രവഹിക്കുന്നു. എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. താരത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അതില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ സത്യാവസ്ഥ താരത്തിനെ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും ഇവര്‍ കുറിച്ചു.

Advertisment