Advertisment

'ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ'വെന്ന് ധര്‍മ്മജന്‍: ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരാമോ എന്ന് ട്രോളന്മാര്‍

author-image
ഫിലിം ഡസ്ക്
New Update

ഫിഷ് ഹബിലെ ഓഫര്‍ പോസ്റ്റ് ചെയ്തതിന് ധര്‍മജനെ ട്രോളി ആരാധകര്‍. 'ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ' എന്നായിരുന്നു ധര്‍മജന്റെ പോസ്റ്റ്. 500 രൂപയ്ക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് അവസരം. 750 രൂപയ്ക്ക് മീന്‍ വാങ്ങിയാല്‍ 2 ടിക്കറ്റ്, 100 രൂപയ്ക്ക് വാങ്ങിയാല്‍ മൂന്നെണ്ണം അങ്ങനെയാണ് ഓഫര്‍.

Advertisment

ധര്‍മജന്‍ ഫിഷ് ഹാബിലെ ഓഫര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആരാധകരുടെ ട്രോള്‍. ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരമോ എന്നാണ് ആരാധകരുടെ ചോദ്യം.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രാധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാനി ഖാദര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.ഹസീബ് ഹനീഫയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബാബുരാജ്, മല്ലിക സുകുമാരന്‍, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Advertisment