Advertisment

സെനൽ കുമാറിന്റെ കാലത്തെ ഇടപെടലുകൾ പുനരന്വേഷിക്കണം - പിഡിപി

author-image
admin
Updated On
New Update

കാസറഗോഡ്: തനിക്കു വിവരമുള്ളത് കൊണ്ടാണ് ആർ എസ് എസ് കാരനാകാൻ തീരുമാനിച്ചതെന്നും വിവരമുള്ളവർ മുഴുവനും ആർ എസ് എസ് അഥവാ സേവാ ഭാരതിയിലാണെന്നും പ്രഖ്യാപിച്ചിട്ടുള്ള മുൻ ഡി ജീ പി യുടെ കാലത്തിലെ മുഴുവൻ ഇടപെടലുകളും പുനരന്വേഷിക്കുകയാണ് ചെയ്യേണ്ടത് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് മഞ്ചേശ്വരം അഭിപ്രായപ്പെട്ടു.

സംഘ് പരിവാർ ഏജന്റായി പ്രവർത്തിച്ച സനൽ കുമാറിന്ന് ഇടം നൽകിയ കാലങ്ങൾ കേരളത്തിന്റെ ദുരന്തനാളുകളാണ് .. സെനാൽ കുമാർ ഡി ജീ പി ആയിരുന്നപ്പോൾ ന്യൂന പക്ഷങ്ങൾക്കെതിരെ ചുമത്തപ്പെട്ട യൂ എ പി എ ഉൾപ്പടെ യുള്ള കേസുകൾ പുനരന്വേഷിക്കേണ്ടതുണ്ട്.

സംഘ് പരിവാർ താല്പര്യത്തിനൊത്ത് ഔദ്യോഗിക ജീവിതം മാറ്റി വെച്ച ഇത്തരക്കാരനെ തിരിച്ചറിഞ്ഞു കൊണ്ട് മുഖ്യ മന്ത്രി സഖാവ് പിണറായി വിജയൻ സ്വീകരിച്ച നടപടികൾ ദീർഘ ദൃഷ്ടിയോട് ഉള്ളതായിരുന്നു എന്നും ഇപ്പോൾ വ്യക്തമായി മുഖ്യമന്ത്രിയുടെ തീരുമാനം അഭിനന്ദനാർഹമായിരുന്നു. ഇത്തരം ഭീകര മുകങ്ങൾക്ക് കേരളത്തിൽ ഇടം നൽകരുത് എന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment