കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ സെൻട്രൽ കൗൺസിലിന് കീഴിൽ പ്രവർത്തിച്ച് വരുന്ന സമസ്ത കേരള സുന്നി ബാലവേദി ആലൂർ ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.
യോഗം എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ ജനറൽ സെക്രട്ടറി ശിഹാബ് പാലോത്ത് ഉദ്ഘാടനം ചെയ്തു, എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡണ്ട് നിസാം തായത്ത് അദ്ധ്യക്ഷത വഹിച്ചു, റഷീദ് തായത്ത്, സഹൽ എ കെ ,അബ്ദുല്ല ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ ഭാരാവാഹികളായി
പ്രസിഡണ്ട് മൊയ്തീൻ നിഹാദ് മുർഷിദ് ,ജനറൽ സെക്രട്ടറിയായി ബാത്ത് ഷ, ട്രഷറർ ആയി അബ്ദുൾ ഖാദർ ,വർക്കിംഗ് ജനറൽ സെക്രട്ടറിയായി അഫ്സൽ എ.എ, വൈസ് പ്രസിഡണ്ടുമാരായി അഫ്രീദ്, ബാസിം അബ്ദുല്ല, ജോയിൻ സെക്രട്ടറിയായി മിദ് ലാജിനെയും രക്ഷാധികാരിയായി അൻസാറുൽ ഉവൈസിനെയും തെരെഞ്ഞെടുത്തു