Advertisment

നാടിന് അഭിമാനമായ കടവിൽ ബഷീറിനെ ആദരിച്ചു

author-image
admin
New Update

ആലൂർ: 20 കോൽ ആഴമുള്ള കിണറ്റിൽ വീണ അഞ്ചു വയസുകാരനെ പ്രായാധിക്യം കണക്കിലെടുക്കാതെ ചാടി രക്ഷപ്പെടുത്തിയ ആലൂർ കടവിൽ ബഷീറിനെ യു എ ഇ ന്യൂസത്തുൽ ഇസ്ലാം സംഘം പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

publive-image

ആലൂർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഹനീഫി ഷാൾ അണിയിച്ചു. ജമാഅത്ത് പ്രസിഡന്റ് എ ടി അബൂബക്കർ ഹാജി, സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, ആലൂർ യു എ ഇ നുസ്രത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് മൊയ്തീൻ ടി കെ, മജീദ് കടവിൽ, തൊട്ടിയിൽ മുഹമ്മദ്, സൈഫുദ്ദീൻ എം കെ,, മൊയ്തീൻ ടി എ, സെമീർ ടി എ, അബ്ബാസ് എ കെ, ഹനീഫ ഹാജി ടി എ, എന്നിവർ സംബന്ധിച്ചു. ട്രഷറർ എ ടി മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശംസുദ്ധീന്‍ എം കെ നന്ദിയും പറഞ്ഞു.

Advertisment