Advertisment

മദ്രസ പാഠപുസ്തകങ്ങൾ നൽകി

author-image
admin
New Update

കാസറഗോഡ്:  ആലൂർ ജുമാമസ്ജിദിന്റെ പോഷക സംഘടനയായി യു.എ.ഇ ൽ പ്രവർത്തിച്ച് വരുന്ന ആലൂർ യു.എ.ഇ നുസ്രത്തുൽ ഇസ്ലാം സംഘം കഴിഞ്ഞ നാല് വർഷത്തോളമായി നൽകിവരുന്നത് പോലെ ഈ വർഷവും ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടക്കമുള്ള പഠനോപകരണങ്ങൾ നൽകി ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ നൂറിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

publive-image

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസഹാളിൽ നടന്ന പരിപാടിയിൽ സദർമുഅല്ലിമും ഖത്തീബുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, മുഅല്ലിമുമാരായ അൽത്താഫ് ഹിമമി, സവാദ് മുസ്ല്യാർ, അബ്ദുൾ ഖാദർ മുസ്ല്യാർ, ആലൂർ യു.എ.ഇ നുസ്രത്തുൽ ഇസ്ലാം പ്രസിഡണ്ട് മൊയ്തീൻ ടി.കെ, വൈസ് പ്രസിഡണ്ട് അസിസ് എ, മുൻ ഭാരാവാഹികളായ മൊയ്തിൻ കുഞ്ഞി എ.എം, സിദ്ധിഖ് മൈകൂഴി മുൻ അംഗവും ആലൂർ ജുമാ മസ്ജിദ് പുന:നിർമ്മാണ കമ്മിറ്റി ട്രഷററുമായ അബ്ദുല്ല ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment