Advertisment

കെഎസ്.ഇ.ബി.അതികൃതർക്ക് എസ്.കെ.എസ്.എസ്.എഫ് നിവേദനം നൽകി

New Update

publive-image

ചെർക്കള:  ചെർക്കള ഇലക്ടിക്കൽ സെക്ഷന് കീഴിൽ ആലൂർ ഫസ്റ്റ് ട്രാൻസ്ഫോർമറിൽ നിന്നും ആലൂർ എം.ജി.എൽ സി സ്കൂൾ വഴി ആലൂർ മുനമ്പം കടവ് റെഗുലേറ്റർ കംബ്രിഡ്ജിലേക്ക് കടന്ന് പോകുന്ന സിംഗിൾ ഫേയ്സ് ലൈൻ ത്രീ ഫേസ് ആക്കി ഉയർത്തി പ്രസ്തുത പ്രദശവാസികൾ അനുഭവിക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് അറുതി വരുത്തുന്നതിനൊപ്പം ഇത് വഴി വളരെതാഴ്ന്ന നിലയിൽ കടന്നു പോകുന്നതും അപകടം പതിയിരിക്കുന്നതുമായ ലൈൻ ഉയർത്താനുള്ള നടപടി കൈകൊള്ളാനും ഒപ്പം ട്രാൻസ്ഫോർമറിന് അടുത്തായി മുഹമ്മദ് മീത്തൽ എന്നവരുടെ വീടിനു മുകളിലേക്ക് ചരിഞ്ഞ് നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ ആവശ്യമായ ക്രമികരണങ്ങൾ ഏർപ്പെടുത്തി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എസ്.കെ.എസ്.എസ്.എഫ്.ആലൂർ ശാഖാ കമ്മിറ്റി ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് രേഖാമൂലം പരാതി നൽകി.

Advertisment