തോട്ടുമുക്കം: ഓണം-പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം മാടാമ്പിയില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ത്വല്‍ഹ ഹുസൈന്‍ ഓണ സന്ദേശം നല്‍കി.
പി.അബ്ദുസത്താര്‍ മാസ്റ്റര്‍, എല്‍സമ്മ, സാലിം ജീറോഡ്, എന്നിവര്‍ സംസാരിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന തോട്ടുമുക്കം-ശാന്തിനഗറിലും മാടാമ്പിയിലും നൂറിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഭാര്‍ഗവി മാടാമ്പി, ജാഫര്‍ പുതുക്കുടി, ബിയ്യക്കുട്ടി തോട്ടുമുക്കം, തസ്‌നീം കൊടിയത്തൂര്‍, ഐ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.