Advertisment

ദുരിതബാധിതര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൈത്താങ്ങ്

author-image
സാലിം ജീറോഡ്
New Update

തോട്ടുമുക്കം:  ഉരുള്‍പൊട്ടലിനെതുടര്‍ന്ന് തോട്ടുമുക്കം, പള്ളിത്താഴം, ശാന്തിനഗര്‍ പ്രദേശത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ സകലതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടിയും സംഘവും ദുരിത ബാധിത വീടുകളിൽ സന്ദര്‍ശനം നടത്തി.

Advertisment

publive-image

വീടുകളിലേക്കാവശ്യമായ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ദുരിതമേഖലയിലും സന്ദര്‍ശനം നടത്തി. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുമാസ്റ്റര്‍ ചാലില്‍, സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, ബിയ്യക്കുട്ടി തോട്ടുമുക്കം, ഷാനവാസ് കല്ലായി, ജലീല്‍ സി.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

publive-image

publive-image

Advertisment