ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ പ്രളയ ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തണം – വെല്‍ഫെയര്‍ പാര്‍ട്ടി

Wednesday, September 12, 2018

കൊടിയത്തൂര്‍:  കൊടിയത്തൂര്‍ പഞ്ചായത്തിലെ പ്രളയ ദുരിതബാധിതരുടെ ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ഉറപ്പ് വരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

സര്‍വകക്ഷി സര്‍വെ പ്രകാരം അറുനൂറില്‍പരം ദുരിതബാധിതരുടെ ലിസ്റ്റ് നല്‍കിയതില്‍ പകുതിയോളം ആളുകളുടെ പേര് ഒഴിവാക്കപ്പെട്ടത് പ്രതിഷേധാര്‍ഹവും നീതി നിഷേധവുമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഈം ഗഫൂര്‍, ശംസുദ്ധീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ഹമീദ് കൊടിയത്തൂര്‍, സജ്‌ന ബാലസുബ്രഹ്മണ്യന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

സാലിം ജീറോഡ് സ്വാഗതവും സഫീറ കൊളായില്‍ നന്ദിയും പറഞ്ഞു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

×