Advertisment

ഗോതമ്പറോഡ് അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ: നാലുപതിറ്റാണ്ടിനുശേഷം വീണ്ടും സഹപാഠികളുടെ ഒത്തുകൂടല്‍

New Update

മുക്കം: കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ പഠിച്ചിറങ്ങിയ ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലെ ആയിരത്തോളം പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ഒരിക്കല്‍ കൂടി ഓര്‍മയുടെ തിരുമുറ്റത്ത് സംഗമിച്ചു. കഥകള്‍ പറഞ്ഞും പാടിയും അവര്‍ പഴയകാല ഓര്‍മകള്‍ അയവിറക്കി. 1979 ല്‍ സ്ഥാപിതമായ മദ്‌റസയുടെ 38-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായയാണ് 'ഓര്‍മയുടെ തീരങ്ങളില്‍' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

Advertisment

publive-image

'നിദാ മഅ്‌വ' നഗരിയില്‍ നടന്ന സംഗമം മഹല്ല് ഖത്വീബ് പി.കെ അബ്ദുല്ലാഹി ഉദ്ഘാടനം ചെയ്തു. കുടുംബ സംസ്‌കരണം എന്ന വിഷയത്തില്‍ വി.പി ശൗക്കത്തലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രഥമ പ്രധാനാധ്യാപകന്‍ കെ.എന്‍ അലി മൗലവി അധ്യക്ഷത വഹിച്ചു. പഴയകാല അധ്യാപകരായ ഹംസ മൗലവി ലക്കിടി, എ. അബൂബബക്കര്‍ മൗലവി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരമായി മദ്‌റസക്കു നിര്‍മിച്ചു നല്‍കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ പ്രഖ്യാപനം പ്രധാനാധ്യാപകന്‍ പി. ശിഹാബുല്‍ ഹഖും ഫണ്ട് ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ഥിയായ ടി.ഇര്‍ഷാദും നിര്‍വഹിച്ചു.

ബി.ആര്‍ അംബേദ്കര്‍ സംസ്ഥാന പുരസ്‌കാരം നേടിയ പൂര്‍വ അധ്യാപകനായ പത്രപ്രവര്‍ത്തകന്‍ ഷെബീന്‍ മെഹബൂബിനെയും ഗിന്നസ് ജേതാവ് പൂര്‍വ വിദ്യാര്‍ഥി കാര്‍ട്ടൂണിസ്റ്റ് എം ദിലീഫിനെയും ചടങ്ങില്‍ ആദരിച്ചു.

അകാലത്തില്‍ വിട്ടുപിരിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളായ മുനീര്‍ മാവായില്‍, ചേറ്റൂര്‍ നാസര്‍, ആയിശ പാലാട്ട്, ഇര്‍ഫാന എന്നിവരുടെ ഓര്‍മകള്‍ പി അബ്ദുസത്താര്‍മാസ്റ്റര്‍ അനുസ്മരിച്ചത് സഹപാഠികളുടെ കണ്ണുനനയിച്ചു.

പി. ശാഹിന, നസ്‌റുല്ല എളമ്പിലാശ്ശേരി, ബാവ പവര്‍വേള്‍ഡ്, മുജീബ് മാവായില്‍ എന്നിവര്‍ സംസാരിച്ചു. സാലിം ജീറോഡ് അബ്ദുല്‍ കലാം, സലാം നീരൊലിപ്പില്‍, ഷാഹില്‍, സാബിത്ത്, മുജീബ് പുതിയോട്ടില്‍ നേതൃത്വം നല്‍കി. പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗാനവിരുന്നും ഖവാലിയും അരങ്ങേറി. പുതിയോട്ടില്‍ മുഹമ്മദ് സ്വാഗതവും യഹ്‌യ കമ്മുക്കുട്ടി നന്ദിയും പറഞ്ഞു.

Advertisment