Advertisment

'പ്രോട്ടീൻ 2018' ജി. ഐ. ഒ. ടീൻസ് മീറ്റ് സമാപിച്ചു

author-image
admin
New Update

പാലക്കാട്:  ജി. ഐ. ഒ. പാലക്കാട് ജില്ലയുടെ കീഴിൽ സംഘടിപ്പിച്ച "പ്രോട്ടീൻ 2018" ടീൻസ് മീറ്റ് സമാപിച്ചു. പെഴും കര മോഡൽ സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിന്റെ സമാപന സെഷൻ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി ഉദ്ഘാടനം ചെയ്തു.  എസ്. എസ്.എൽ സി., പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥിനികൾക്കായാണ് മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment

publive-image

ജില്ലാ പ്രസിഡന്റ് സുഹദ പർവീൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ഷറഫിയ, ജില്ലാ സെക്രട്ടറി നൗഷാദ് മുഹ്‌യുദ്ദീൻ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലുക്‌മാനുൽ ഹക്കീം, എസ്. ഐ. ഒ. ജില്ലാ സമിതിയംഗം തബ്ശീർ ശർക്കി ജി. ഐ. ഒ. കോർഡിനേറ്റർമാരായ മുസ്തഫ മാസ്റ്റർ, സാബിറ ടീച്ചർ, ടീൻ സ് മീറ്റ് വനിതാ കൺവീനർ എസ്. ബി.ഖദീജ എന്നിവർ സംസാരിച്ചു.

ജി. ഐ. ഒ. ജില്ലാ സെക്രട്ടറി നദ ബഷീർ സ്വാഗതവും വൈസ് പ്രസിഡന്റ് ഹിബ സലാം നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment