Advertisment

ടിപ്പു സുൽത്താൻ റോഡ്: വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പുലാപ്പറ്റ:  മണ്ണാർക്കാട് - കോങ്ങാട് ടിപ്പു സുൽത്താൻ റോഡിനോട് അധികൃതർ കാലങ്ങളായി പുലർത്തുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. റോഡിന്റെ വികസനത്തിനായി വർഷങ്ങളായി സംസ്ഥാന ബജറ്റിലടക്കം കോടികൾ പാസായിട്ടും ശാസ്ത്രീയമായ പണി നടന്നിട്ടില്ല.

Advertisment

ഇടക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഗർത്തങ്ങൾ അടച്ചുള്ള കേവല വർക്കുകളാണ് നടക്കാറുള്ളത്. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ റോഡ് വികസനമെന്ന പ്രതീതി സൃഷ്ടിക്കും വിധം രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നുണ്ട്. റോഡ് പണി ആരംഭിക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടും അത് ചെയ്യാതെ സർവകക്ഷി യോഗം വിളിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. റോഡ് വികസനത്തിനായി പാസാക്കിയ കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് അധികൃതർ ജനങ്ങളോട് വിശദീകരിക്കണം.

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ശബ്ദിക്കുന്നവരെയും തട്ടിക്കൂട്ട് പണികൾക്കെതിരെ വിരൽ ചൂണ്ടുന്നവരെയും വികസന വിരുദ്ധരാക്കി മുദ്രകുത്താനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ട്. മുഴുവൻ ഫണ്ടും ഉപയോഗിച്ചുള്ള ശാസ്ത്രീവും പൂർണവുമായ റോഡ് പണി നടക്കും വരെ ജനകീയ പ്രക്ഷോഭങ്ങൾ ഉയരും. അതിൽ നേതൃപരമായ പങ്ക് വെൽഫെയർ പാർട്ടി നിർവഹിക്കും.

ടിപ്പു സുൽത്താൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇപ്പോൾ സർവകക്ഷി യോഗമല്ല ആവശ്യം, വർക്കുകൾ ഉടൻ ആരംഭിക്കുകയാണ് വേണ്ടതെന്നും ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഉമ്മനഴിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഖനി, പുലാപ്പറ്റ യൂണിറ്റ് പ്രസിഡൻറ് വി.ഖാലിദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Advertisment