Advertisment

നാടിന് വിളക്കായ് വിസ്ഡം ഡെ; ഒരുക്കങ്ങൾ പൂർത്തിയായി

New Update

എടത്തനാട്ടുകര:  നാടിന് വെളിച്ചമേകാൻ വിസ്ഡം ഇസ് ലാമിക് ഓർഗൈസേഷന്റെ കീഴിൽ കേരളത്തിലെ മുഴുവൻ യുണിറ്റ് കേന്ദ്രങ്ങളിലും ഇന്ന് സെപ്തംബർ 4 "വിസ്ഡം ഡെ" സംഘടിപ്പിക്കുന്നു.

Advertisment

publive-image

സമൂഹത്തെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ ഏകദൈവാരാധനയുടെ പ്രബാധനം ത്വരിതപ്പെടുത്തുക, വിശ്വാസ വിമലീകരണത്തിനും മാനവിക സൗഹാർദ്ദത്തിനും പദ്ധതികൾ തയ്യാറാക്കുക, വർഗീയ ധ്രുവീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ കൈമാറുക, ഖുർആൻ ,ഹദീഥ് പഠനത്തിന് വ്യവസ്ഥാപിത സംവിധാനങ്ങൾ ഉറപ്പ് വരുത്തുക, പ്രളയത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുക, വിസ്ഡം കൂട്ടായ്മ പ്രഖ്യാപിച്ച പത്ത് കോടിയുടെ ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കാനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുക,വിദ്യാർഥി യുവജനങ്ങളെ വഴിതെറ്റിക്കുന്ന ലഹരി, സൈബർ സെക്സ്, തുടങ്ങിയ തിന്മകൾക്കെതിരെയുള്ള ബോധവത്കരണം, കുടുംബങ്ങളിൽ വർദ്ധിച്ച് വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന പദ്ധതികൾ നടപ്പാക്കുക, സ്ത്രീ സുരക്ഷയുടെ ഇസ് ലാമിക പാഠങ്ങൾ പകർന്ന് നൽകുക, സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകളെ നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിസ്ഡം ഡേ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ മുഴുവൻ ശാഖകളിലും ഒരേ ദിവസം പ്രവർത്തകർ ഒത്തുചേരുന്ന വിസ്ഡം ഡെ ആദർശ പ്രബോധന രംഗത്ത് ശക്തമായ ചലനം സൃഷ്ടിക്കുന്ന വിധം വ്യാപകമായ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. എടത്തനാട്ടുകര മേഖലയിൽ വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമഠം, കരുവരട്ട, അണ്ടിക്കുണ്ട്, അണയംകോട്, പടിക്കപ്പാടം, ഉപ്പുകുളം, ദാറുൽ ക്വുർആൻ, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ എന്നീ ശാഖകളിൽ വിസ്ഡം ഡെ നടക്കും.

Advertisment