തച്ചമ്പാറ പഞ്ചായത്ത് ഇ ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു

സമദ് കല്ലടിക്കോട്
Thursday, August 2, 2018

തച്ചമ്പാറ:  തച്ചമ്പാറ പഞ്ചായത്തിന്റേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷന് തുടക്കമായി. ആരോഗ്യ പരിപാലന സേവനങ്ങൾ ഫലപ്രദമായി പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇ ഹെൽത്ത്.

വലിയ വീട് അംഗനവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പുഷ്പലത അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. കൃ ഷണൻകുട്ടി, സുഹൈൽ പി.യു. ക്ലാസെടുത്തു.

ജെ.പി.എച്ച്. എൻ ബെറ്റി ജോസഫ്, അംഗനവാടി വർക്കർ ശാന്ത, ആശാ വർക്കർ ശ്രീദേവി എന്നിവർ നേതൃത്വം നൽകി.

×