Advertisment

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കാടിന്റെ മക്കൾക്ക് സ്നേഹ വിരുന്നൊരുക്കി എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

New Update

എടത്തനാട്ടുകര:  കാലവർഷക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച് പൊൻപാറ സെന്റ് തോമസ് എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് സ്നേഹവിരുന്നൊരുക്കി എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പിയത്.

Advertisment

publive-image

ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളോട് കുശലം പറഞ്ഞും, അടുത്തിരുന്നും വിദ്യാർത്ഥികൾ ആശ്വസിപ്പിച്ചത് ക്യാമ്പിലെ കുട്ടികളും, സ്ത്രീകളും,വൃദ്ധരുമടങ്ങുന്ന അമ്പതോളം വരുന്ന അന്തേവാസികൾക്ക് വേറിട്ട അനുഭവമായി.

സ്കൗട്ട്സ് ആന്റ്ഗൈഡ്സ് യൂണിറ്റിനു കീഴിലെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രൊജക്ടിനു കീഴിൽ ദുരന്തനിവാരണ പരിശീലനം, സ്നേഹ പുടവ തുടങ്ങി വ്യത്യസ്ഥമായ പദ്ധതികൾ സംഘടിപ്പിച്ചു വരുന്നു.

publive-image

ഭക്ഷണ വിതരണത്തിന് ട്രൂപ്പ് ലീഡർ റംഷി റഹ് മാൻ, കമ്പനി ലീഡർ പി.പി.അഫ്റ, എൻ.എസ് എസ് ലീഡർ ഹാഷിം, മിഷാൽ എസ് ഹുസൈൻ, ടി.പി.അജ്സൽ, വഫ ഫിറോസ്, വിദ്യ, നസീബ, എന്നിവർ നേതൃത്വം നൽകി.

സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, എൻ എസ്.എസ് കോഡിനേറ്റർ സി.സിദ്ധീഖ്, അധ്യാപകരായ വിപിൻ. സി.ജി, ബിനു.പി.ആർ, നസീർ.എൻ എന്നിവർ സംബന്ധിച്ചു.

Advertisment