ഗ്രാമീണ മേഖലയിലെ കുരുമുളക് കർഷകർക്ക് പിന്തുണ. കരിമ്പ കൃഷി ഭവനിൽ കുരുമുളക് കൃഷിക്കാരുടെ യോഗം ചേർന്നു

സമദ് കല്ലടിക്കോട്
Saturday, July 28, 2018

കല്ലടിക്കോട്:  കാര്‍ഷികമേഖലയിലെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിച്ചും നാട്ടറിവുകളും ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയും ഗ്രാമീണ കര്‍ഷകരെയും കുരുമുളക് ഉത്പാദകരെയും ഒരു പുത്തന്‍ ഉണര്‍വിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി കുരുമുളക് കർഷകരുടെ യോഗം കൃഷിഭവനിൽ ചേർന്നു.


[കരിമ്പ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുരുമുളക് കർഷകരുടെ യോഗത്തിൽ സി.കെ.ജയശ്രീടീച്ചർ സംസാരിക്കുന്നു]

കാര്‍ഷിക വിജ്ഞാനത്തെയും കൃഷിരീതിയെയും പ്രോത്സാഹിപ്പിക്കേണ്ടമാർഗങ്ങളെക്കുറിച്ചും കുരുമുളക് കൃഷിരീതിയുടെ സാധ്യതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കരിമ്പഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. കുരുമുളക് കൃഷിയുടെ ഊർജ്ജിതമായ പ്രവർത്തന പരിപാടികൾക്കായി സമിതി രൂപീകരിച്ചു.

സെക്രട്ടറിയായി ശങ്കര നാരായണനും പ്രിസിഡന്റായി യു.ടി. ശിവശങ്കരനും ഉൾപ്പെട്ട 11 അംഗ സമിതിയെ തിരഞ്ഞെടുത്തു. ചെയർമാൻ ജിമ്മി മാത്യു, വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യു എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പി. സാജിദ് അലി പദ്ധതി വിശദീകരണം നടത്തി.

×