Advertisment

ദുരിതബാധിതർക്കുള്ള സർക്കാർ സഹായങ്ങൾ ഉടൻ ലഭ്യമാക്കണം: എസ്.ഇർഷാദ്

New Update

വയനാട്:  പ്രളയകാലത്ത് മനുഷ്യർ കോർത്ത കൈകൾ എല്ലാ കാലത്തും അഴിയാതെ നിലനിൽക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ്. സഹജീവികൾക്കൊപ്പം പരിസ്ഥിതിയെയും സ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നൽകുന്നുണ്ട്.

Advertisment

publive-image

<തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിരായ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് നൽകുന്ന പഠനോപകരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട് പനമരത്ത് നിർവഹിച്ച് പ്രസിഡൻറ് എസ്.ഇർഷാദ് സംസാരിക്കുന്നു>

സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങൾ പോലും ചുവപ്പ് നാടകളിൽ കുടിങ്ങി പ്രളയ ബാധിതർക്ക് ലഭ്യമായിട്ടില്ല. അതിനാൽ അവ ഉടൻ ലഭ്യമാക്കാൻ നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് നൽകുന്ന പഠനോപകരണങ്ങളുടെ സംസ്ഥാന തല വിതരണോദ്ഘാടനം പനമരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് സനീഷ് പടിഞ്ഞാറത്തറ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നൂറോളം വിദ്യാർത്ഥികൾക്ക് ബാഗ്, പാഠപുസ്തകം, നോട്ട് ബുക് അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഖാലിദ് പനമരം, ഷഫീഖ് കമ്പളക്കോട്, റമീല സി.കെ, സലാം പനമരം, ഷഫ്ന ഒ.വി എന്നിവർ സംസാരിച്ചു. ലത്തീഫ് പി.എച്ച്, ഹിഷാം പുലിക്കോടൻ, റസീം എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി വസീം അലി സ്വാഗതവും സെക്രട്ടറിയേറ്റംഗം ഷുഹൈബ് നന്ദിയും പറഞ്ഞു.

Advertisment