Advertisment

അന്താരാഷ്ട്ര ശില്പശാല നാളെ

New Update

താളൂർ:  നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ഏകദിന അന്താരാഷ്ട്ര ശില്പശാല നാളെ ( 25-07-2018) കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. അധ്യാപന മേഖലയിലെ നവീന രീതികൾ എന്ന വിഷയത്തിലാണ് ശില്പശാല നടക്കുന്നത്.

Advertisment

publive-image

മലേഷ്യയിലെ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ വില്ലി പോകാലിക്, വീരമുത്തു, പ്രഗത്ഭ ഇൻറർനാഷണൽ അക്കാദമിക് ട്രൈനർ റാഷിദ് ഗസ്സാലി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. നീലഗിരി കോളേജ് അക്കാദമിക് ഡീൻ പ്രൊഫ. ടി. മോഹൻ ബാബു ഉദ്ഘാടനം നിർവ്വഹിക്കും.

നീലഗിരി കോളേജും മൾട്ടിമീഡിയ യൂണിവേഴ്സിറ്റി മലേഷ്യയും തമ്മിൽ അക്കാദമിക് സഹകരണത്തിനായ് ഒപ്പിട്ട ധാരണാപ്പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശില്പശാല നടക്കുന്നത്. അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ബി.എഡ്/ പി ജി വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ശില്പശാലയിൽ പങ്കെടുക്കാം.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 84895 03722, 63823 97345.

Advertisment