Advertisment

ദീപാവലി ആഘോഷം എത്ര ദിവസം നീണ്ടുനിൽക്കും? അറിയേണ്ടതെല്ലാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദീവാലി എന്നറിയപ്പെടുന്ന ഹിന്ദു മതപ്രകാരമുള്ള ആഘോഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയാണ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ജാതി മതി ഭേദമില്ലാതെ ദീപാവലി ആഘോഷിക്കുന്ന കാഴ്ച ഇന്ത്യയില്‍ എല്ലാ വര്‍ഷവും നമ്മൾ കണ്ടുവരാറുണ്ട്.

Advertisment

publive-image

'ദീപ' എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ദീപാവലി എന്ന വാക്കിന്റെ ഉറവിടം. വിളക്ക്, തിരി, വെളിച്ചം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഈ വാക്കിന് ഉള്ളത്. മിക്ക ഇന്ത്യൻ വീടുകളിലും ചെറിയ കളിമൺ വിളക്കുകൾ അല്ലെങ്കിൽ 'ദിയകൾ' കത്തിക്കുന്നത് എണ്ണയിൽ മുക്കിയ പരുത്തിത്തുണി ഉപയോഗിച്ചാണ്.

സാധാരണയായി, ദുർഗാ പൂജയുടെ അവസാന ദിവസമായ ദസറയിൽ അല്ലെങ്കിൽ വിജയദശമിക്ക് ശേഷം ഇരുപത് ദിവസം കഴിഞ്ഞാണ് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നത്. ആഘോഷങ്ങൾഅഞ്ച് ദിവസം തുടരുകയും ചെയ്യും.

ധൻതേരാസ് എന്ന വിശേഷദിനത്തിലാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ഭായി ദൂജ് എന്ന വേളയിൽ ദീപാവലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നു. ഉത്തരേന്ത്യയിലാണ് ഈ ദിനങ്ങൾ വിശേഷമായി കൊണ്ടാടുന്നത്.

ഹിന്ദു വിശ്വാസപ്രകാരം ചാന്ദ്രമാസമായ കാർത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുക. രാജ്യത്തെ പല നഗരങ്ങളിലും വ്യത്യസ്ത സമയങ്ങളിലായാണ് ഈ മുഹൂർത്തം കണക്കാക്കിയിരിക്കുന്നത്.

പൂജാവിധി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് ഓരോ സ്ഥലങ്ങളിലും നിലനിൽക്കുന്ന ആരാധനാ രീതിയെ ആണ്. ദീപാവലി സമയത്ത് ഗണപതിയെയും ലക്ഷ്മി ദേവിയെയുമാണ് പൊതുവായി ആരാധിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായി കണക്കാക്കപ്പെടുന്ന ലക്ഷ്മിക്ക് ഹൽവ, പായസം തുടങ്ങിയ മധുരപലഹാരങ്ങളും, ഗണേശ ഭഗവാന് "മോദക്" എന്ന് വിളിക്കുന്ന ഭഗവാന്റെ ഇഷ്ട ഭക്ഷണവുമാണ് ഭക്തർ വഴിപാടായി നേദിക്കുന്നത്.

ഭക്തർ ഈ ദിവസം ഉപവസിക്കുകയും അവരുടെ പിതൃക്കളുടെയും കുടുംബ ദൈവങ്ങളുടെയും പേരിൽ പ്രാർത്ഥനകൾ നടത്തുകയുംചെയ്യുന്നു. പൂജാ ചടങ്ങുകൾക്ക് ശേഷം ആളുകൾ ദുരാത്മാക്കളെയും ദുഷ്ടശക്തികളെയും അകറ്റുന്നതിനായി വിളക്കുകൾ കത്തിയ്ക്കുകയും ചെയ്യുന്നു. കൂടാതെ പടക്കങ്ങളും മറ്റും പൊട്ടിച്ച് ആഘോഷിക്കുന്നു. ഇതെല്ലാമാണ് ദീപാവലിയെ ദീപങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

Advertisment