Advertisment

ദീപാവലി; രാവണനെ കീഴടക്കി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസം; 5 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും ചടങ്ങുകളും

New Update

ഹിന്ദു മത വിശ്വാസ പ്രകാരം ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കുള്ള സഞ്ചാരമാണ് ദീപാവലി. ദീപാവലി നാളിലും തമസ്സകറ്റി അറിവാകുന്ന പ്രകാശത്തെ സ്വീകരിക്കുകയാണ്. ഹിന്ദു കലണ്ടറും പുരാണങ്ങളും അനുസരിച്ച് കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.

Advertisment

publive-image

നവംബർ 4 വ്യാഴാഴ്ചയാണ് ഈ വർഷത്തെ കാർത്തിക അമാവാസി. ദീപാവലി ദിനത്തിൽ പ്രധാനമായും മാഹാലക്ഷ്മിയെയും ഗണപതിയെയും ആരാധിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ദീപാവലി നാളിൽ ലക്ഷ്മിയെ ആരാധിക്കുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകാൻ കാരണമാകുന്നു. ലക്ഷ്മി സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.

ധൻതേരസ്- ധൻതേരസ് ദിനത്തിൽ ആളുകൾ സമ്പത്തിന്റെ അധിപനായ കുബേരനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പതിമൂന്നാം ദിവസമായ ധൻതേരസ് ദിനത്തിൽ വീടുകളിലേക്ക് പുതിയ എന്തെങ്കിലും വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

'പാലാഴി മഥന' സമയത്ത് ലക്ഷ്മി ദേവി ഒരു സ്വർണ്ണ കുടവുമായി ഉദയം ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ഇതിനാൽ സമ്പൽ സമൃദ്ധി പ്രദാനം ചെയ്യുന്ന ലക്ഷിമി ദേവിയെ ദീപാവലി ദിനത്തിൽ ആരാധിക്കുന്നു.

നരക ചതുർദശി- കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ 14-ാം ദിവസമാണ് നരക ചതുർദശി ആഘോഷിക്കുന്നത്. ഭഗവാൻ കൃഷ്ണൻ നരകാസുരനെ യുദ്ധത്തിനൊടുവിൽ വധിച്ചതായി പുരാണങ്ങൾ പറയുന്നു. നരക ചതുർദശി ദിനത്തിൽ ആളുകൾ രാവിലെ സുഗന്ധതൈലങ്ങൾ പുരട്ടുകയും പ്രകൃതിദത്തമായ ഔഷധ മൂല്യമുള്ള സസ്യങ്ങൾ ഉപയോഗിച്ച് കുളിക്കുകയും ചെയ്യുന്നു. വൈകുന്നേരം അവർ പുതുവസ്ത്രം ധരിച്ച് ദീപം കൊളുത്തി പൂജകൾ നടത്തുന്നു.

ലക്ഷ്മി പൂജ- ദീപാവലി ഉത്സവ ദിവസത്തിൽ പ്രധാനമായി ആളുകൾ ലക്ഷ്മി പൂജയാണ് നടത്താറുള്ളത്. രാവണനെ കീഴടക്കി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിത്. സാധാരണയായി പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ് ഹൈന്ദവ വിശ്വാസികൾ ഗണപതിയെ പൂജിക്കുന്നതുപോലെ ഈ ദിവസവും ഗണപതിയെ ആരാധിക്കുന്നു. ആളുകൾ ദീപം കൊളുത്തി ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നു. ലക്ഷിദേവി ഭാഗ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഗോവർദ്ധൻ പൂജ- ഈ ദിവസം ശ്രീകൃഷ്ണനെയും ആദരിക്കുന്നു. ഈ ദിവസമാണ് കൃഷ്ണൻ മഥുര നിവാസികളെ ഇന്ദ്രനിൽ നിന്ന് രക്ഷിച്ചത് എന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു. മഥുര നിവാസികളെ സംരക്ഷിക്കാൻ കൃഷ്ണൻ തന്റെ ചെറുവിരലിൽ ഗോവർദ്ധൻ പർവ്വതം ഉയർത്തി. ഈ ദിവസം ആളുകൾ ഗോവർദ്ധ പർവതത്തിന്റെ പ്രതീകമായി കളിമണ്ണ് കൊണ്ട് നിർമ്മിച്ച ചെറിയ രൂപങ്ങളെ ആരാധിക്കുന്നു.

ഭായ് ദൂജ്- സഹോദര-സഹോദരി ബന്ധത്തിന്റെ പവിത്രതയെ പൂജിക്കുന്നതാണ് ഇത്. ഭൗ ബീജ്, ഭായ് ഫോണ്ട എന്നും ഈ ആഘോഷം അറിയപ്പെടുന്നു. സാധാരണയായി വിവാഹിതരായ സഹോദരിമാർ അവരുടെ സഹോദരങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിനായി പൂജ ചെയ്ത് 'തിലകം' ചടങ്ങ് നടത്തുകയും ചെയ്യുന്നു.

Advertisment