Advertisment

ഡിഎന്‍എ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സാങ്കേതിക വിദ്യ

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: ഡിഎന്‍എ സാമ്പിളുകളുകള്‍ ശേഖരിക്കുന്നതിനായി അമേരിക്ക കഴിഞ്ഞ മാസം പുതിയ സാങ്കേതിക വിദ്യ മുന്നോട്ട് വച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ ഡിഎന്‍എ സാമ്പിളിന്റെ ഡേറ്റാബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇവ ശേഖരിക്കുന്നതിലെ സൂക്ഷമതയും വിവരങ്ങളുടെ സുരക്ഷയുമായിരുന്നു പ്രധാനപ്പെട്ട വെല്ലുവിളി.ഇതിനൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍.

ഡിഎന്‍എ സാമ്പിള്‍ വിശദാംശങ്ങള്‍ പല ഫയലുകളായി സൂക്ഷിച്ചു വയ്ക്കുന്നതാണ് പുതിയ രീതി. വിവിധ സര്‍വ്വറുകളിലായാണ് ഇത് ശേഖരിക്കപ്പെടുന്നത്. വിവിധ ജീനോം വെബ്‌സൈറ്റുകളാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ ഗവേഷകര്‍ക്ക് ഇത് ലഭിക്കുക വളരെയധികം പ്രയാസകരമാണ്. വിവരങ്ങളുടെ സുരക്ഷ തന്നെയാണ് അതിന് കാരണം. പല തരം മാരകമായ രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മരുന്നുകള്‍ കണ്ടെത്തുന്നതിനും ഉപകരിക്കുന്നവയാണ് ഡിഎന്‍എ വിവരങ്ങള്‍.

ഒരേ കുടുംബത്തിലുള്ള വിവിധ ആളുകളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് ഭാവി തലമുറയ്ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ച് നേരത്തെ മനസ്സിലാക്കാന്‍ സഹായിക്കും.

അമേരിക്കയിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ കൊലപാതകങ്ങളുടെ ചുരുളഴിയുന്നത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡിഎന്‍എയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് ഓടി നടന്നപ്പോഴാണ് അപ്രതീക്ഷിതമായി പ്രതിയുടെ ബന്ധുവിന്റെ ഡിഎന്‍എ സാമ്പിൾ ശ്രദ്ധയില്‍പ്പെടുന്നത്. അവയുടെ സാമ്യത താരതമ്യം ചെയ്തതിലൂടെയാണ് പ്രതി പിടിക്കപ്പെടുന്നത്.

രാജ്യത്തെ പകുതിയിലധികം ജനങ്ങളുടെ അകന്ന ബന്ധുക്കളെ ഡിഎന്‍എ പരിശോധയിലൂടെ കണ്ടെത്താനാകുമെന്ന് ഇപ്പോഴത്തെ പഠനം. യൂറോപ്പില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇന്ന് രാജ്യത്തുള്ള നിരവധി പേരുടെയും പൂര്‍വ്വികര്‍.ഇവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പഠന സംഘം അവകാശപ്പെടുന്നു.

Advertisment