Advertisment

എന്‍ജിനിയറിങ് ബിരുദം സൗദിയില്‍ മൂവായിരം വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടി.

author-image
admin
New Update

സൗദിയിൽ എൻജിനീയറിങ് സംബന്ധമായ ജോലികൾക്കായി സമർപ്പിക്കപ്പെട്ട സർട്ടിഫി ക്കറ്റുകളിൽ നിന്ന് മൂവായിരത്തോളം വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടി കൂടിയതായി സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ ഡയറക്ടർ ബോർഡ് ചെയ ർമാൻ സാദ് അൽ സഹാറാനി വ്യക്തമാക്കി.

Advertisment

publive-image

വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ചവരിൽ ബഹുഭൂരിപക്ഷവും വിദേശികളാണ്. കൗൺസിൽ നടത്തിയ വ്യാപക പരിശോധനയി ലാണ് ഇവ വ്യാജവും കളവായി നിർമ്മിച്ചവയുമാണെന്ന് കണ്ടെത്തിയത്.വ്യാജ സർട്ടി ഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ പലരും ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നു ണ്ടെന്നും ഇത്തരക്കാരെ പിടികൂടി നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും സഹാ റാണി വ്യക്തമാക്കി.

വ്യാജ ബിരുദം സമർപ്പിച്ച് ജോലി നേടിയതെന്ന് തെളിഞ്ഞ വിദേശികൾക്ക് ജയിൽ ശിക്ഷ നൽകുമെന്നും അതിന് ശേഷം പിഴ ഈടാക്കി രാജ്യത്ത് നിന്നും നാട് കടത്തുമെന്നും സഹാ റാണി പറഞ്ഞു.ആഭ്യന്തര മന്ത്രാലയവുമായും പാസ്പോർട്ട് വിഭാഗവുമായും സഹക രിച്ച് കൗൺസിൽ നടത്തിയ ദീർഘ പരിശോധനയിലാണ് ഈ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ കണ്ടു പിടിക്കാൻ സാധിച്ചത്.

രാജ്യത്ത് ജോലി ആവശ്യാർത്ഥം സമർപ്പിക്കപ്പെടുന്ന എൻജിനീയറിങ് ബിരുദ സർട്ടിഫി ക്കറ്റുകളുടെ ആധികാരികത കണ്ടു പിടിക്കുന്നതിനായി രാജ്യത്തിന് പുറത്തുള്ള അനേകം സർവകലാശാലകളുടെ കൗൺസിൽ നിരന്തരമായി ബന്ധം പുലർത്തി വരികയാണ്. ഇതി ലൂടെ പെട്ടെന്ന് തന്നെ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും സഹാറാണി പറഞ്ഞു.

Advertisment