ഷെയ്ൻ നിഗവും നിമിഷ സജയനും ഒന്നിക്കുന്ന ‘ഈട’യുടെ ട്രെയിലര്‍

ഫിലിം ഡസ്ക്
Tuesday, December 19, 2017

പ്രശസ്ത ചിത്രസംയോജകൻ ബി അജിത് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഈട” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കിസ്മത്, സൈറാബാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ൻ നിഗം ആണ് ചിത്രത്തിലെ നായകൻ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനാണ് നായിക.ഡെൽറ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിർമാണം ശർമിള രാജയാണ്. സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി , ബാബു അന്നൂർ , ഷെല്ലി കിഷോർ , രാജേഷ് ശർമ്മ , സുധി കോപ്പ, സുനിത തുടങ്ങിയവർ ഈട യിൽ അഭിനയിക്കുന്നു.

ജോൺ പി വർക്കി , ചന്ദ്രൻ വെയാട്ടുമ്മൽ, ഡോൺ വിൻസെന്റ്, സുബ്രമണ്യൻ കെ വി, അശോക് പൊന്നപ്പൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ചിത്രത്തിന് അൻവർ അലി ഗാന രചനയും അമൽ ആൻറണി, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആലാപനവും നിർവഹിച്ചിരിക്കുന്നു.

പ്രമോദ് തോമസ് ശബ്ദ സംവിധാനവും പപ്പു ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈട മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിൽ യുന്ന മനോഹരമായ പ്രണയകഥയാണ് . വടക്കൻ കേരളത്തിൽ ഇവിടെ എന്ന് പറയാൻ ഉപയോഗിക്കുന്ന വാക്കാണ് “ഈട “.

×