ഈദ് വിത്ത് സിറ്റി ഫ്ളവര്‍

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, May 15, 2019

റിയാദ്: ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിക്കൊണ്ട് സിറ്റി ഫ്ളവര്‍ ‘ഈദ് വിത്ത് സിറ്റി ഫ്ളവര്‍’ കാമ്പയിന് തുടക്കം കുറിച്ചു. രണ്ട് ഘട്ടങ്ങളിലാ യാണ് ഒരു മാസം തുടരുന്ന കാമ്പയിന്‍. മെയ് 15 മുതല്‍ 27 വരെ നീളുന്ന ഒന്നാം ഘട്ടത്തില്‍ ലേഡീസ് വസ്ത്രങ്ങള്‍,കുഞ്ഞുടുപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് 200 റിയാല്‍ പര്‍ച്ചഴേ്സ് നടത്തുന്നവര്‍ക്ക് 50 റിയാലിന്‍െറ സൗജന്യ പര്‍ച്ചഴേ്സ് കൂപ്പണ്‍ വിതരണം നടത്തും.

മെയ് 29 മുതല്‍ ജൂണ്‍ 10 വരെ തുടരുന്ന രണ്ടാം ഘട്ടത്തില്‍ ലേഡീസ്, കിഡ്സ് വിഭാഗങ്ങളില്‍ കൂടാതെ മെൻസ് വിഭാഗങ്ങളിലും ഇതേ ആനുകൂല്യം ലഭ്യമാകും. സിറ്റി ഫ്ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ ഭക്ഷ്യേതര വിഭവങ്ങള്‍ക്കും വിവിധ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറുകളില്‍ ഇലക്ട്രോണിക്സ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ വിലക്കുറവോടെയാണ് കാമ്പയിന്‍ കാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

×