Advertisment

എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്: എറണാകുളം ജില്ല കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമവും കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരരത്തിലുള്ള വിജയിക്കുള്ള സമ്മാന ദാനവും മലാസിലെ അല്‍മാസ് ഹാളില്‍ വച്ച് നടന്നു മുപ്പതോളം പേര്‍ പങ്കെടുത്ത തിരെഞ്ഞെടുപ്പ് പ്രവചന ത്മത്സരത്തില്‍ വിജയിയായ ജോബി ജോര്‍ജിന് ലാലു വര്‍ക്കി സമ്മാനം ചടങ്ങില്‍ കൈമാറി. തുടര്‍ന്ന് നൗഷാദ് ആലുവയുടെ അദ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജോ ഡൊമിനിക്കോസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മുന്‍ പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയും പരിപാടിയുടെ മുഖ്യ അഥിതിയുമായിരുന്ന ലാലു വര്‍ക്കി സംഘടനയുടെ തിരഞ്ഞെടുപ്പ് സമയങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സന്തോ ഷം പങ്കു വയ്ക്കുകയും യുഡിഫ് ന്റെ വിജയത്തില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു. തുടര്‍ന്ന് വിപിന്‍ കൂത്താട്ടുകുളം സംഘട നയുടെ ഇത് വരെയുള്ള പ്രവത്തന റിപ്പോര്‍ട്ടുകളും കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങ ളായ സലാം പെരുമ്പാവൂര്‍, നാസര്‍ ആലുവ, നസീര്‍ കൊടികുത്തുമല, ഡൊമിനിക് സാവി യോ, സലാം സി മീതിയന്‍, അജീഷ് ചെറുവട്ടൂര്‍, റൈജോ സെബാസ്റ്റിയന്‍ അങ്കമാലി എന്നി വര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

publive-image

കേരളത്തില്‍ വിജയിച്ച പത്തൊന്‍പത് എംപി മാര്‍ക്കും കൂട്ടായ്മയുടെ പേരില്‍ ആശംസ കള്‍ അറിയിച്ചു കേരളത്തിലെ യൂഡിഫിന്റെ അടുക്കും ചിട്ടയായ പ്രവര്‍ത്തന വും കോണ്‍ഗ്രസ്സ് പ്രവത്തകരുടെ ഐക്യവും ആണ് ഇത്രത്തോളം വിജയം വരിക്കാന്‍ നമുക്ക് സാധിച്ചത് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു വടക്കേ ഇന്ത്യയില്‍ പാര്‍ട്ടിയുടെ പരാ ജയം ശരിയായ രീതിയില്‍ വിലയിരുത്തി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നേതാക്കള്‍ പ്രവൃ ത്തിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു കേരളത്തില്‍ ഇത് പോലെ ഐക്യം നിലനി ര്‍ത്തി പ്രവര്‍ത്തിക്കുവാനും റിയാദിലെ പ്രവത്തനം വിപുലീകരിക്കാനും തീരുമാനിച്ചു യുഡിഫ് ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി.

നൗഷാദ്പള്ളത്,സലാം,അന്‍ഷാദ് യൂ എം സിയാവുദ്ധീന്‍, അജീഷ് ചെറുവട്ടൂര്‍, റഹിം മൂപ്പന്‍, ഹംസ പറവൂര്‍, മജീദ്, കബീര്‍, അന്‍ഷാദ്, കബീര്‍ ചെങ്ങമനാട്, ജിബ്സ് കൊച്ചിന്‍ റിയാസ് കാച്ചാന്‍ കുഴി ഉനൈസ് അനസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിക്ക് സലാം പെരുമ്പാവൂര്‍ സ്വാഗതവും സലാം ഫെഡക്‌സ് നന്ദിയും പറഞ്ഞു.

Advertisment