Advertisment

മോഹവിലയില്‍ ഒരു ഇലക്ട്രിക് സൈക്കിള്‍; സ്‍മാര്‍ട്ട്ഫോണിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ആകും

author-image
admin
New Update

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള സ്റ്റാർട്ടപ്പായ പൈ ബീം വില കുറഞ്ഞ വൈദ്യുത

ബൈസൈക്കിളിനെ വിപണിയിൽ അവതരിപ്പിച്ചു. 30,000 രൂപയാണ് പൈമോ എന്നു പേരുള്ള ഈ

ഇലക്ട്രിക്ക് സൈക്കിളിന്റെ വില എന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

സ്‍മാര്‍ട്ട്ഫോണിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രധാന

പ്രത്യേകത. ഈ സൈക്കിളിൽ യാത്ര ചെയ്യുന്നതിന് ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

ഒരൊറ്റ ചാര്‍ജില്‍ 50 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്ന യൂട്ടിലിറ്റി ഇ-ബൈക്കാണ്

പൈമോ. 25 കിലോമീറ്ററാണ് പരമാവധി വേഗത. ബാറ്ററികളും കണ്‍ട്രോളറുകളും ഉള്‍പ്പെടെ 90

ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. 2021-2022 സാമ്പത്തിക വര്‍ഷം PiMO-യുടെ

പതിനായിരത്തോളം മോഡലുകള്‍ വില്‍ക്കാനാണ് പദ്ധതിയെന്ന് പൈ ബീം പറയുന്നു.

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് സൈക്കിളിൽ. പൈമോയില്‍ വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവുംഉണ്ട്. വാഹനത്തിന്റെ അടിസ്ഥാന ഘടന ഇത് ചെലവ് കുറഞ്ഞതും ഹ്രസ്വ-ദൂര യാത്രയ്ക്ക് ഉപയോഗിക്കാന്‍എളുപ്പവുമാക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്PiMo. പരമ്പരാഗത പെഡല്‍ സൈക്കിളുകളില്‍ നിന്നുള്ള അപ്ഗ്രേഡായി ആണ് ഇത് എത്തുന്നത്. ഹ്രസ്വ-ദൂരയാത്രകൾക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

electric cycle
Advertisment