Advertisment

സുരാജ്, സൈജു, ബേസിൽ ടീമിന്റെ എങ്കിലും ചന്ദ്രികേ ടൈറ്റിൽ സോങ് പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒരുപാട് സിനിമ സംവിധാന പ്രതിഭകളെ മലയാള സിനിമക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഒരു പുതിയ സംവിധായകൻ കൂടെ ഈ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആദിത്യൻ ചന്ദ്രശേഖരനാണു എങ്കിലും ചന്ദ്രികയുടെ സംവിധായകൻ. അവറേജ് അമ്പിളി എന്ന വെബ് സീരീസ് സംവിധാനം ചെയ്തു ശ്രദ്ധ നേടിയയാളാണ് ആദിത്യൻ. ചിത്രം ഫെബ്രുവരി പത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ' ഫ്രൈഡേ ഫിലിംസിൻ്റെ പത്തൊമ്പതാമതു ചിത്രമാണ്. തീർത്തും ഗ്രാമീണമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി എന്റർടെയ്നർ ആണ് ചിത്രം. എങ്കിലും ചന്ദ്രികയിലെ ടൈറ്റിൽ വീഡിയോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.ഇഫ്തി സംഗീതമൊരുക്കിയ ഗാനം പാടിയത് വിനീത് ശ്രീനിവാസനും വരികൾ എഴുതിയത് വിനായക് ശശികുമാറുമാണ്.

ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിതിൻ സ്റ്റാൻസിലോസ് ആണ് ഛായാഗ്രാഹകൻ. ലിജോ പോൾ ആണ് എഡിറ്റർ, ഷിബു ജി സുശീലൻ, ആർട്ട്‌ - ത്യാഗു തനവൂർ, സൗണ്ട് മിക്സിങ് - അജിത് എ ജോർജ്, കോസ്റ്റും ഡിസൈൻ - സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.എം.നാസർ, കളറിസ്റ്റ് - ശ്രിക് വാര്യർ, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ

 

Advertisment