Advertisment

മരിക്കുമോ ജീവിക്കുമോന്ന് അറിയില്ല, ശസ്ത്രക്രിയ മൂന്നു ദിവസത്തിനുള്ളിലുണ്ടാകും, ഞാൻ മരിച്ചാൽ നീ ഒരു ഡോക്ടറെ വിവാഹം കഴിക്കണം, വീഡിയോയുമായി ബാല

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോ​ഗത്തിന് ചിക്തിസയിലാണ് ബാല. ഇപ്പോളിതാ മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.മരണസാധ്യതയുണ്ടെന്നും എന്നാൽ രക്ഷപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും ബാല പറഞ്ഞു. അസുഖം ഭേദമാകാൻ പ്രാർത്ഥിച്ചവർക്ക് ബാല നന്ദിയറിയിച്ചു. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോയെന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.

വാക്കുകളിങ്ങനെ

‘ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’,ഇനിയിപ്പോൾ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നൽകുന്ന ഉപദേശം. ബാല പറഞ്ഞു.

എലിസബത്തിന്റെ സ്‌നേഹം കൊണ്ട് ഒന്നരമാസങ്ങൾക്ക് ശേഷം തിരികേ എത്തുന്നു’വെന്നാണ് ബാല വീഡിയോ പങ്കുവച്ച് കുറിക്കുന്നത്. വീഡിയോയിൽ ബാലയുടെ രൂപം കണ്ട് ആരാധകർ സങ്കടത്തിലാണ്. രോഗം തളർത്തിയ ബാലയുടെ രൂപം കണ്ട് സങ്കടത്തിലാണ് ആരാധകർ. വേഗത്തിൽ സുഖം പ്രാപിച്ച് പഴയ ബാലയായി എത്രയും വേഗം എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്.

മാർച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യ വിവരം എലിസബത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

Advertisment