Advertisment

ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാർ ഊഴത്തോടെ മതിയായി- പ്രിയദർശൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

മലയാളികളുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. എം.ടിയുടെ തിരക്കഥയിൽ ‘രണ്ടാമൂഴം’ സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടിയാണ് വൈറലാവുന്നത്. ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാർ ഊഴത്തോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

പ്രിയദർശൻ സംവിധാനം ചെയ്ത്, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തി, റിലീസിനൊരുങ്ങുന്ന ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കുഞ്ഞാലി മരക്കാർ – അറബിക്കടലിന്റെ സിംഹം’. എന്നാൽ തിയറ്ററിൽ ചിത്രം വിജയിച്ചിരുന്നില്ല. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാരിയർ തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനു വേണ്ടി അണിനിരന്നു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 85-100 കോടിയായിരുന്നു.

Advertisment