Advertisment

പുഷ്പയിലേക്ക് വിളിച്ചപ്പോൾ വീട്ടിൽ അടങ്ങി ഇരിക്കാനാണ് കുടുംബം പറഞ്ഞത്- സാമന്ത

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

‘പുഷ്പ’ സിനിമയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. നായികയായ എത്തിയ രശ്മികയ്‌ക്കൊപ്പം തന്നെ സാമന്തയുടെ കാമിയോ റോളും ശ്രദ്ധ നേടിയിരുന്നു. ‘ഊ അണ്ടവാ’ എന്ന ഗാനരംഗത്തിലാണ് സാമന്ത എത്തിയത്.

വിവാഹമോചനം കഴിഞ്ഞിരിക്കുന്ന സമയത്താണ് സാമന്ത ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ഗാനത്തിൽ താൻ അഭിനയിക്കുന്നത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊന്നും ഇഷ്ടമല്ലായിരുന്നു, വീട്ടിൽ അടങ്ങിയിരിക്കാനാണ് അവർ പറഞ്ഞത് എന്നാണ് സാമന്ത ഇപ്പോൾ പറയുന്നത്.

പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫർ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ എല്ലാവരും പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിന് വേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു. വെല്ലുവിളികളെ അതിജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു തന്റെ നിലപാട്. എന്തുകൊണ്ട് ഒളിച്ചിരിക്കണം എന്നുമാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. വിവാഹ ജീവിതത്തിൽ തന്റെ 100 ശതമാനവും നൽകി.

പക്ഷേ ശരിയായില്ല. പാട്ടിന്റെ വരികൾ ആകർഷിച്ചിരുന്നു. പിന്നെ കരിയറിൽ ഇങ്ങനെയൊരു നൃത്തരംഗം ചെയ്തിട്ടുമില്ലായിരുന്നു. ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ല എന്നാണ് സാമന്ത ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്.

Advertisment