Advertisment

ടെക്സ - ഭാരതത്തിന്റെ 71 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

author-image
admin
New Update

റിയാദ്: തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്‌സ റിയാദ് റിപ്പബ്ലി ദിനം അതി വിപുലമായ രീതിയിൽ ആലോഷിച്ചു. ഒലയായിലെ അൽ നഖീൽ ഇസ്തിറാഹയിൽ ദേശീയ ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ സംഗമത്തിൽ പ്രസിഡന്റ് സജീവ് നാവായി കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയി നടേശൻ സ്വാഗതം പറഞ്ഞു. നിസാർ കല്ലറ, ലാജാ അഹദ്, ഷിബു എന്നിവർ ആശംസകൾ നേർന്നു.

Advertisment

publive-image

തുടർന്ന് ജോയി നടേശൻ, നിസാർ കല്ലറ, ഷഹീർ കാപ്പിൽ, അൻസർ, എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറാ സജീവ്, നന്ദനാ ജോയി എന്നവർ ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. സലാ ഹുദ്ദീൻ മരുതികുന്ന്, സുരേഷ് പാലോട്, അനിൽ കാരേറ്റ്, പ്രശാന്ത് വാമനപുരം, ലത്തീഫ് കല്ലമ്പലം, അജിത്ത് കക്കരക്കൽ, സജീർ, പ്രകാശ് വാമനപുരം, മുഹമ്മദ് ഇല്യാസ്, അബ്ദുൽ അഹദ്, പ്രശോഭ്, നജിം എിവര്‍ പരിപാടികൾ നിയന്ത്രിച്ചു.  ട്രഷറർ സേതു കുഴിക്കാട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി.

publive-image

Advertisment