Advertisment

മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്

author-image
ടെക് ഡസ്ക്
Updated On
New Update

മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്. ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്‍ഫേസ് ഉപകരണം വികസിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

Advertisment

publive-image

ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച്‌ 2017-ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്.

ശരീരത്തില്‍ ധരിച്ച്‌ മനസില്‍ സ്വയം സംസാരിച്ചു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍. 1000 വാക്കുകളുപയോഗിച്ച്‌ മിനിറ്റില്‍ 100 വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Advertisment