Advertisment

ക്രിപ്‌റ്റോ കറന്‍സിയുമായി ഫേസ്ബുക്ക്; ആദ്യം അവതരിപ്പിക്കുക ഇന്ത്യയിൽ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ക്രിപ്‌റ്റോ കറന്‍സി നടപ്പിലാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേയ്ബുക്കിന്റെ പുതിയ കറന്‍സികള്‍ ബിറ്റ്സ് കോയിന്‍ മോഡലിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ല്വിക്ക്വുഡ് കറന്‍സിയില്‍ നിന്നുമാറി ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി.

ഫേസ്ബുക്ക് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുക ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ സഹായത്തോടെയാണ്. ഇന്ത്യയിലാകും ഫേസ്ബുക്ക് ക്രിപ്റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് മുന്‍ പേപാല്‍ പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസിന്റെ നേതൃത്ത്വത്തിലാവും കറന്‍സി നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിറ്റ്കോയിനും ക്രിപ്റ്റോകറന്‍സിയ്ക്കും ആഗോളതലത്തില്‍ ഡിമാന്റ് കുറയുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി നടപ്പിലാക്കുക എന്നത്‌ എത്രത്തോളം വിജയകരമാവും എന്ന് ഉറ്റു നോക്കുകയാണ് ടെക് ലോകം.

Advertisment