Advertisment

ഇസ്മായിൽ മാസ്റ്റർക്ക് യാത്രയയപ്പു നൽകി

New Update

ജിദ്ദ: രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസത്തോട് വിട പറഞ്ഞു നാട്ടിലേക്കു തിരിക്കുന്ന ഇസ്മായിൽ മാസ്റ്റർക്ക് പ്രവാസി സാംസ്‌കാരിക വേദി ബാഗ്ദാദിയ യൂണിറ്റ് യോഗം യാത്രയയപ്പു നൽകി. 1994 ൽ സർക്കാർ സർവീസിൽ നിന്നും അവധിയെടുത്ത് സൗദിയിലെത്തിയ ഇസ്മായിൽ മാസ്റ്റർ ഇടക്കാലത്തു പ്രവാസമവസാനിപ്പിച്ചു നാട്ടിൽ പോയെങ്കിലും വീണ്ടും തിരിച്ചെത്തി. ശേഷം അധിക കാലവും ജിദ്ദയിലെ അബ്ദുൽ വാഹിദ് ഇലക്ട്രോണിക്സ് കമ്പനിയിൽ അഡ്മിമിനിസ്ട്രേട്രേറ്ററായാണ് ജോലി ചെയ്തത്. തനിമ, മലർവാടി ബാലസംഘം എന്നീ കൂട്ടായ്മകളിൽ സജീവമായിരുന്നു.

Advertisment

publive-image

പ്രവാസി സാംസ്‌കാരിക വേദി നൽകിയ യാത്രയയപ്പിൽ ഇസ്മായിൽ മാസ്റ്റർ സംസാരിക്കുന്നു.

ഷറഫിയ ഐ ബി ഐ യിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സലിം എടയൂർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വേങ്ങര നാസർ,ശിഹാബ് കരുവാരക്കുണ്ട്, റസാഖ് മാസ്റ്റർ, റഷീദ് എടവനക്കാട്, ഷാഹിദുൽ ഹഖ്, എൻ കെ അഷ്‌റഫ് തുടങ്ങിയവർ ആശംസ നേർന്നു.അബ്ദുൽ ബാസിത്, റിയാസ് സി വി., നൗഫൽ എൻ കെ, നമീർ ഇരിട്ടി, ഹുസ്സൈൻ സഫറുള്ള തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment