Advertisment

യാത്രയയപ്പ് നൽകി

New Update
ജിദ്ദ : നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഒ ഐ സി സി റീജ്യണൽ കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ കായംകുളത്തിന് ഒ ഐ സി സി പാലക്കാട് ജില്ലാ കമ്മറ്റി യാത്രയപ്പ് നൽകി. നാട്ടിൽ നിന്നെത്തിയ പാലക്കാട് ജില്ലാ ഡി സി സി ജനറൽ സെക്രട്ടറി പി വി മുഹമ്മദാലിക്ക് നൽകിയ സ്വീകരണ പൊതു സമ്മേളന പരിപാടിയിൽ വെച്ചായിരുന്നു യാത്രയയപ്പ് നൽകിയത്. ജില്ലാ കമ്മറ്റിയുടെ സ്നേഹോപഹാരമായ മെമന്റോ ഡി സി സി ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കായംകുളത്തിന് കൈമാറി.
Advertisment
publive-image
ഇടതുപക്ഷ കോട്ട എന്നറിയപ്പെടുന്ന പാലക്കാടിന്റെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പാറിപ്പിക്കാൻ കഴിവ് തെളിയിച്ച പാലക്കാട്ടുകാരോടും, ജിദ്ദയിലെ ഒ ഐ സി സി യുടെ പ്രവർത്തകരോടും കൂടുതൽ അടുത്തിടപെഴകാനും സൗഹൃദം നില നിർത്തി പോരാനും കഴിഞ്ഞിട്ടുണ്ടെന്നും,  സാമൂഹ്യ പ്രവർത്തനങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പാലക്കാട് ജില്ലാ കമ്മറ്റി നിറഞ്ഞു നിൽക്കുന്നവർ തന്നെയാണെന്നും ശറഫുദ്ധീൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. നാട്ടിലെത്തിയാലും പ്രിയ സുഹൃത്തുക്കൾക്കൊപ്പം എന്നും ഉണ്ടാവുമെന്നും,
ശിഷ്ട കാലം കുടുംബത്തോടൊപ്പം നാട്ടിൽ കൂടാൻ തീരുമാനിച്ച അദ്ദേഹം  പറഞ്ഞു. ചടങ്ങിൽ ജില്ലാ കമ്മറ്റിയുടെയും റീജ്യണൽ കമ്മറ്റിയുടേയും ഭാരവാഹികൾ സന്നിഹിതരായിരുന്നു
Advertisment