Advertisment

അഷറഫ് അലിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദ് : 34 വർഷത്തെ പ്രവാസത്തിനുശേഷം അഷറഫ് അലിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 1986ല്‍ ആണ്  സൗദിയിലെത്തിയത്  അൽഖറാവി കമ്പനിയുടെ ബ്രാൻഡ് മാനേജരായി ജോലി നോക്കിയിരുന്ന മലപ്പുറം വെളിയൻകോട് സ്വദേശി അഷ്‌റഫ് അലിക്ക് കമ്പനിയിലെ ജീവനക്കാരുടെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

അഷ്‌റഫ് അലിക്ക് അൽഖറാവി കമ്പനിയിലെ മലയാളി സഹപ്രവർത്തകർ ഓര്‍മഫലകം കൈമാറുന്നു.

ദീർഘമായ പ്രവാസ ജീവിതത്തിൽ വലിയ സുഹൃത് വലയം സ്വന്തമാക്കിയിട്ടുള്ള അഷ്‌റഫ് കമ്പനിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമീറ അഷ്‌റഫ് ആണ് ഭാര്യ. ശബ്നം സിദ്ധീഖ്, തസ്‌നീം അഷ്‌റഫ്, ആയിഷ സഹ്‌റ, ഇൽഹാം അഷ്‌റഫ് എന്നിവർ മക്കളും, സിദ്ധീഖ് അലി, നിസാർ, എന്നിവർ മരുമക്കളുമാണ്. ഷെസ്മിൻ സിദ്ധീഖ് അലി പേരകുട്ടിയാണ്.

 

Advertisment