കെ.സി.എം  അബ്ദുല്ലക്ക് സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് യാത്രയയപ്പ് നല്‍കി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, March 14, 2019

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.സി.എം  അബ്ദുല്ലക്ക് സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് യാത്രയയപ്പ് നല്‍കി. പത്രപ്രവര്‍ത്തന ത്തോടൊപ്പം സാമുഹിക സാംസ്കാരിക രംഗത്തും സജീവ സാനിധ്യമായിരുന്ന അദ്ദേഹത്തിനുള്ള ഉപഹാരം സിറ്റി ഫ്ളവര്‍ മാനേജിങ് ഡയറക്ടര്‍ ടി.എം അഹമ്മദ് കോയ കൈമാറി.

ഡയറക്ടര്‍മാരായ ഇ കെ റഹീം, മുഹ്സിന്‍ അഹമമദ്, റാഷിദ് അഹമമദ്, , സി.ഇ.ഒ ഫസല്‍ റഹ്മാന്‍, സി.ഒ.ഒ സുനു സുന്ദരന്‍ തുടങ്ങിയവര്‍ ആശംസകര്‍ നേര്‍ന്നു. സിറ്റി ഫ്ളവര്‍ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിറ്റി ഫ്ളവര്‍ ജീവനക്കാരും സംബ്നധിച്ചു.

..

×