Advertisment

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കുക : കേളി കുടുംബവേദി

author-image
admin
Updated On
New Update

റിയാദ് : ചെന്നൈ ഐ ഐ ടി യില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരേയും നിയമത്തിനു മുന്നില്‍ എത്തി ക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കേളി കുടുംബവേദി ആവശ്യ പ്പെട്ടു. പഠനത്തില്‍ മിടുക്കിയും മറ്റു സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ ഐ ടിയിലെ തന്നെ അധ്യാപകരുടെ ഇടപെടല്‍ ഉണ്ടായി എന്നത് തികച്ചും ആശങ്കാജനകമാണ്

Advertisment

publive-image

ഇന്തയില്‍ അനുദിനം വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ സാംസ്കാരിക ഫാസിസത്തിന്റെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷങ്ങളോടും അധസ്ഥിത ജനവിഭാഗങ്ങളി ലുള്ളവരോടും തുടര്‍ന്നു വരുന്ന ഇരട്ട നീതിയുടെയും ഇരയായിരിക്കാം ഈ കുട്ടി എന്നും കേളി കുടുംബവേദിയുടെ പ്രസ്താവനയില്‍ പറയുന്നു.

ആത്മഹത്യാ ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കുന്ന പോലീസധികാരികളുടെ താല്പര്യമില്ലായ്മയെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയ സംശയം മുഖ വിലക്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Advertisment