Advertisment

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ഹാരി പോട്ടർ തിരിച്ചുവരവിനൊരുങ്ങുന്നു; ആരാധകർക്ക് മുൻപിലേക്കെത്തുന്നത് 2011ൽ പുറത്തിറങ്ങിയ അവസാന ഹാരി പോട്ടർ ചിത്രത്തിലെ പ്രിയപ്പെട്ട മാജിക്കൽ കഥാപാത്രങ്ങളിലൂടെ

author-image
Gaana
New Update

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ഹാരി പോട്ടർ തിരിച്ചുവരവിനൊരുങ്ങുന്നു. 2011ൽ പുറത്തിറങ്ങിയ അവസാന ഹാരി പോട്ടർ ചിത്രത്തിലെ പ്രിയപ്പെട്ട മാജിക്കൽ കഥാപാത്രങ്ങളിലൂടെയാകും തുടർന്നും ഹാരിപോട്ടർ ആരാധകർക്ക് മുൻപിലേക്കെത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി രചിച്ച ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബുക്കായ ജെ.കെ.റൗളിംഗിന്റെ ഹാരി പോട്ടർ ബുക്കിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രങ്ങൾ നിർമിച്ചത്.

Advertisment

publive-image

ഏറ്റവും പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹാരി പോട്ടർ കഥയെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ സീരീസ് നിർമിക്കാനൊരുങ്ങുകയാണ് ഡിസ്കവറി ഇങ്ക്. ഓരോ സീസണും ജെ.കെ.റൗളിംഗിന്റെ ഓരോ ഹാരി പോട്ടർ ബുക്കുകളെ അടിസ്ഥാനമാക്കിയാകും നിർമിക്കുക.

“ഹാരിപോട്ടർ ആൻഡ് ദി ഫിലോസഫേർസ് സ്റ്റോണിൽ തുടങ്ങി “ഹാരി പോട്ടർ ആൻഡ് ദി ഡെത്തിലി ഹാലോവ്സ്” വരെ ഏഴു ബുക്കുകളാണ് ഉള്ളത്.ബുക്കുകളിൽ നിന്നും വ്യത്യസ്തമായി പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഈ സീരീസിന്റെ ഭാഗമാവാം.

ഹാരി പോട്ടറായി ഡാനിയേൽ റാഡ്ക്ലിഫ് വേഷമിട്ടപ്പോൾ റൊണാൾഡായി റുപേർട് ഗ്രിന്റും ഹെർമയോണിയായി എമ്മ വാട്സണും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ജെ.കെ.റൗളിംഗിന്റെ ഏഴു ബുക്കുകളെ അടിസ്ഥാനമാക്കി 8 ഭാഗങ്ങളായാണ് ചിത്രങ്ങൾ പുറത്തിറങ്ങിയത്. “ഹാരി പോട്ടർ ആൻഡ് ദി ഡെത്തിലി ഹാലോവ്സ് രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകനിലേക്കെത്തിയത്.

Advertisment