Advertisment

ഫിദായ്ക്ക് ജന്നത്തുൽ മുഅലയിൽ അന്ത്യവിശ്രമം

New Update

ജിദ്ദ: ജിദ്ദയിലെ ഒരു റിസർട്ടിലുള്ള നീന്തൽ കുളത്തിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥിനി ഫിദാ അബ്ദുൽ ലത്തീഫിന്റെ മൃതദേഹം മക്കയിലെ ജന്നത്തുൽ മുഅലാ മഖ്ബറയിൽ സംസ്കരിച്ചു. ഞായറാഴ്ച മഗ്‌രിബ് നിസ്കാരത്തിനു ശേഷമായിരുന്നു ഖബറടക്കം. ഹറം ശരീഫിൽ വെച്ചുള്ള ജനാസ നിസ്കാരത്തിന് ശേഷമായിരുന്നു മയ്യിത്ത് ജന്നത്തുൽ മുല്ലയിലേയ്ക്ക് എടുത്തത്. ഹറമിലെ ജനലക്ഷങ്ങൾക്കൊപ്പം ഫിദയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുൾപ്പെടെ ജിദ്ദയിൽ നിന്നെത്തിയ വലിയ ജനാവലി നിസ്കാരത്തിലും ഖബറടക്കത്തിലും സംബന്ധിച്ചു.

Advertisment

publive-image

ദുഖാർത്ഥരായ   ജനാവലിയ്ക്കു      ഫിദയുടെ   മാതാപിതാക്കളെയും  സഹോദരണങ്ങളെയും    എങ്ങിനെ   സമാശ്വസിപ്പിക്കണമെന്നറിയാതെ  കുഴഞ്ഞു.   ഒരു  വിധത്തിലല്ലെങ്കിൽ  മറ്റൊരു  വിധത്തിൽ    എല്ലാവരും  വിധിയ്ക്കു  വിധേയരാകേണ്ടവരാണെന്ന്   പരസ്പരം    ആശ്വസിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയായിരുന്നു ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തെ കരയിപ്പിച്ച ദാരുണ സംഭവം. മാതാപിതാക്കളോടൊപ്പം ഒരു റിസോട്ടിലെ കുടുംബ, വിനോദ സംഗമത്തിൽ പങ്കെടുക്കവെയാണ് ആരുടേയും ശ്രദ്ധയിൽ പെടാതെ ഫിദയെ വിധി കൊണ്ടുപോയത്. ഫിദയ്ക്ക് നീന്തൽ വശമില്ലായിരുന്നു. അത്തരം ഒരു കുട്ടി നീന്തൽ കുളത്തിലിറങ്ങുമ്പോൾ പരിസരത്തു തന്നെയുള്ള മാതാപിതാക്കളും സുഹൃത്തുക്കളും പരിപാടിയുടെ സംഘാടകരും ആവശ്യമായ ജാഗ്രതയും മുന്നൊരുക്കങ്ങളും എടുക്കാതിരുന്നതാണ് പരിഹാരമില്ലാത്ത നഷ്ട്ടം കുടുംബത്തിന് വരുത്തി വെച്ചത്.

ഇതിനു മുമ്പും വാരാന്ത്യങ്ങളിൽ റിസോർട്ടുകളിൽ അരങ്ങേറുന്ന വിനോദ പരിപാടികളിൽ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം പരിപാടികളുടെ സംഘാടകരും പങ്കെടുക്കുന്നവരും അധികരിച്ച ജാഗ്രതയും മുന്നൊരുക്കങ്ങളും കൈകൊള്ളണമെന്നതാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠമെന്നു സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

കുടുംബ സംഗമത്തിൽ പങ്കെടുത്ത മറ്റു കുട്ടികൾക്കൊപ്പം നീന്തൽ കുളത്തിലിറങ്ങിയ ഫിദ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ആഴമുള്ള ഭാഗത്തു ആണ്ടു പോവുകയായിരുന്നു. മുതിർന്നവർക്കുള്ള നീന്തൽ കുളത്തിലെ ആഴമേറിയ സ്ഥലത്ത് ഫിദ എത്തിച്ചേർന്ന കൃത്യമായ വിധംപലവിധത്തിലാണ് അവിടെയുള്ളവർ തന്നെ വിവരിച്ചത്. എന്തായാലും, വെള്ളത്തിൽ മുങ്ങുന്ന കാര്യം ശ്രദ്ധയിൽ പെട്ട ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അല്‍ശര്‍ഖ് ഗവര്‍മെന്റ് ആശുപത്രിയിലും എത്തിക്കാനായെങ്കിലും വിധി മറ്റൊന്നായിരുന്നു.

കൊടുവള്ളി സ്വദേശി അബ്ദുൽ ലത്തീഫ് കാളരാന്തിരി, ജെസ്‌ലി എന്നിവരുടെ മൂത്ത മകളാണ് ജിദ്ദ അൽമാവാരിദ് ഇന്റർനാഷനൽ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഫിദ. ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ എന്നിവരാണ് ഫിദയുടെ സഹോദരങ്ങൾ.

Advertisment