Advertisment

പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനവുമായി ഗൂഗിൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. തുടരെ തുടരെ ഉണ്ടാകുന്ന പ്രളയ ദുരന്തം വൻ സാമ്പത്തീക നഷ്‌ടവും ക്രമക്കേടും ഉണ്ടാക്കിയതിനെത്തുടർന്നാണ് പുതിയ തീരുമാനവുമായി ഗൂഗിൾ എത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.

കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പൈലറ്റ് ഫ്ളഡ് ഫോര്‍കാസ്റ്റ് സിസ്റ്റം ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തും. അടുത്തിടെ കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൂഗിളിന്റെ തീരുമാനമെന്ന് ഗൂഗിള്‍ ടെക്നിക്കല്‍ മാനേജര്‍ അനിത വിജയകുമാര്‍ അറിയിച്ചു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇതനുസരിച്ചുള്ള മുൻ കരുതലുകൾ എടുക്കാനും കഴിയുമെന്നാണ് ഗൂഗിൾ അവകാശപെടുന്നത്.

Advertisment