Advertisment

ഫോക്കസ് നാഷണൽ ക്യാമ്പയിന്‍ വെള്ളിയാഴ്ച തുടക്കം

author-image
admin
New Update

റിയാദ് :- 'യൂ ആർ നോട്ട് എലോൻ' എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മൾട്ടി ഡൈമൻഷണൽ യൂത്ത് ക്യാമ്പൈൻ ഉദ്ഘാടനം നവംബർ22 വെള്ളിയാഴ്ച അപ്പോളോ ടിമാറോ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്യപ്പെടും. വൈകുന്നേരം 5:30 ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ബഷീർ വള്ളിക്കുന്നാണ് ക്യാമ്പൈന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

publive-image

വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ ഖലീൽ പാലോട്, കവിയും എഴുത്തു കാരനുമായ റഫീക്ക് പന്നിയങ്കര, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധകൻ സഹൽ ഹാദി എന്നിവർ പരിപാടിയിൽ സംസാരിക്കും. ഭിന്നിപ്പിന്റെയും വിഭാഗീ യതയുടെയും വിഷം പലനിലയിലും സമൂഹത്തിൽ പടരുന്ന വർത്തമാന സാഹ ചര്യത്തിൽ യൂ ആർ നോട്ട് എലോൻ പ്രസക്തമായ ശീർഷകമാണന്നും, മൂന്നു മാസത്തെ ക്യാമ്പൈൻ കാലയളവിൽ ശീർഷകത്തിന്റെ വിവിധങ്ങളായ പ്രഭാവതലങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0532784574

0500387117

Advertisment