Advertisment

പാഴ്‌മുളം തണ്ടിൽ നിന്നെത്രയോ പീലികൾ ......

New Update

ജിദ്ദ: ഉപയോഗിച് വലിച്ചെറിയാൻ വെച്ച വസ്തുക്കളുടെ നവീകരിച്ച പുനരുപയോഗം നൂറുകണക്കിന് സന്ദർശകർക്ക് കൗതുകം പകർന്നു. ഫോക്കസ് ജിദ്ദ ചാപ്റ്റർ ഷറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ സംഘടിപ്പിച്ച "ത്രാഷ് റ്റു ക്രാഫ്റ്റ്" എന്ന പ്രദർശനം ഒരു സന്ദേശം ഉറക്കെ മുഴക്കി: "പാഴ്വസ്തുക്കൾ ദൂരേയ്‌ക്കെറിഞ് പാഴാക്കാനുള്ളതല്ല,

Advertisment

publive-image

ഭാവനയും കൈവിരുതും ഉണ്ടെകിൽ അവയിൽ നിന്ന് നിങ്ങൾക്ക് കൗതുകങ്ങളുടെയും പുതുമയുടെയും പാലാഴി പടച്ചെടുക്കാം" എന്ന സന്ദേശം. "ദൂർത്തടിക്കരുത് " എന്ന പ്രമേയത്തിൽ ജിദ്ദയിൽ നടന്നു വരുന്ന കാമ്പയിന്റെ ഭാഗമായി അരങ്ങേറിയ പ്രദർശനം "ഒന്നും വലിച്ചെറിയരുത്" എന്ന സന്ദേശത്തിന്റെ നിറകാഴ്ചയായി.

മുട്ട ട്രേ കൊണ്ടുള്ള ക്ലോക്ക്, ടിഷ്യൂ പേപ്പർ, ഉള്ളിത്തൊലി, ആപ്പിള്‍ തൊലി എന്നിവ ഉപയോഗിച്ചു നിര്‍മിച്ച മനോഹരമായ ബഹുവർണ പൂക്കൾ, മരത്തിന്റെ ചിപ്പിളി, പഴയ മാഗസിനുകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച കൊളാഷ് ചിത്രങ്ങള്‍, പഴയ സോക്ക്സുകളും ടവ്വലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ചവിട്ടികള്‍, ജീന്‍സ് പാന്റില്‍ തീര്‍ത്ത ഡെനിം ജാക്കറ്റ്, പേപ്പറുകളില്‍ തീര്‍ത്ത പൂകൊട്ടകള്‍ തുടങ്ങി പാഴ്വസ്തുക്കളിൽ പിറന്ന ഉൽപ്പന്നങ്ങൾ പലർക്കും സമാന നിര്മിതികൾക്ക് പ്രോത്സാഹനം നൽകിയെന്ന് സന്ദർശകർ അഭിപ്രായ പുസ്തകത്തിൽ കുറിച്ചിട്ടു.

publive-image

പഴയ കടലാസുകൾ തുടങ്ങിയവ കൊണ്ട് തീർത്ത വിത്യസ്തങ്ങളായ അലങ്കാര വിളക്കുകളും നൂസ് പേപ്പറുകളിൽ തീർത്ത പൂകൊട്ടകളും പേഴ്സുകളും, കുപ്പികൾ, സിഡികൾ, ഇൻസുലിൻ പേനകൾ, ഞണ്ടുകളുടെ തോട് തുടങ്ങി പാഴ്വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പ്രവാസികളിലെ സർഗ്ഗവസന്തം നിറഞ് വിരിയുകയായിരുന്നു.

പ്രദശനത്തിൽ നിരത്തി വെച്ച മോടിയുള്ള കരകൗശല വസ്തുക്കൾ കണ്ടപ്പോൾ, "ഇത് ഏതിൽ?" എന്നും "ഇത് അതിൽ നിന്നോ?" എന്നും വിസ്മയത്തോടെ ചോദിക്കുന്നവരായിരുന്നു ദര്ശനത്തിനെത്തിയവരിൽ ഏറെയും എന്നായിരുന്നു എന്ന് പ്രദർശനത്തിൽ അവതാരകരായിരുന്ന കുട്ടികൾ വിവരിച്ചു. ഭാവനാ സമ്പന്നമായ പ്രവാസി വിദ്യാർത്ഥികളുടെയും കുടുംബിനികളുടെയും നിർമിതി സന്ദർശകരുടെ പ്രശംസ കയ്യടക്കി.

പ്രദശനത്തോടൊപ്പം നടത്തിയ മത്സരത്തിൽ ഫർസാന മുബാറക് ഒന്നാം സ്ഥാനവും, ഫൗസിയ കാസിം രണ്ടാം സ്ഥാനവും, അനീസ അബ്​ദുൽ ജലീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൈസൽ അബ്ദുറഹ്മാൻ, ജരീർ വേങ്ങര, സലീം ചളവറ, റൗഫ് വള്ളിക്കുന്ന് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഫോക്കസ് ഭാരവാഹികളായ ഷറഫുദ്ദീൻ മേപ്പാടി, അബ്്ദുൽ ജലീൽ സി.എച്ച്, ഗഫൂർ എടക്കര എന്നിവരും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുഹമ്മദലി ചുണ്ടക്കാടാൻ, സലാഹ് കാരാടൻ, നൗഷാദ് കരിങ്ങനാട്, ഡോ.ഇസ്മയിൽ മരിതേരി, പ്രിൻസാദ് പാറായി, ഷക്കീൽ ബാബു, മൊയ്തു വെള്ളിയഞ്ചേരി, ഷമീർ സ്വലാഹി എന്നിവരും വിതരണം ചെയ്തു.

Advertisment