Advertisment

ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ‘ഭായ് ദുജ്’ ആഘോഷിക്കുന്ന ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത്.

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും. 3700 ഡെല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം.

” ഡല്‍ഹിയ്ക്ക് ഇത് ചരിത്ര നിമിഷം. 29.10.2019 മുതല്‍ ഡല്‍ഹിയിയില്‍ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യും. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വം നിലകൊള്ളുന്നു.” – ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.

ബസുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ബസ് മാര്‍ഷലുകളേയും സര്‍ക്കാര്‍ നിയോഗിച്ചു. ഡി.ടി.സി. ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമായി 13,000 മാര്‍ഷലുകളുണ്ടാവും. തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാര്‍ഷലുകളെ ഇറക്കാനുള്ള സര്‍ക്കാര്‍തീരുമാനം.

Advertisment