Advertisment

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 ഗ്രാൻറ് ഫിനാലെ ഇന്ന്.

author-image
admin
Updated On
New Update

റിയാദ്: "സൗഹ്യദം ആഘോഷിക്കൂ" എന്ന പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി മാർച്ച് 15 മുതൽ നടന്നു വന്ന കായിക മാമാങ്കത്തിന് മാർച്ച് 29 ന് സമാപനം കുറിക്കും.ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററാണ് ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.

Advertisment

publive-image

മാർച്ച് 29 രാവിലെ 6.30 ന് എക്സിറ്റ് 16 നാദക്ക് ഗ്രൗണ്ടിൽ വച്ച് "ഫ്രറ്റേണിറ്റി കപ്പ്" ക്രിക്കറ്റ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.ഉച്ചയ്ക്ക് 2 മണി മുതൽ നടത്തുന്ന മെഗാ ഫിനാലെയിൽ റിഫ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, കമ്പവലി, പുഷ് അപ്പ്, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി വ്യക്തിഗത മൽസരങ്ങൾ അരങ്ങേറും.

റിയാദിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വൈകുന്നേരം 8.30 ന് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Advertisment