Advertisment

26 വര്‍ഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ധ്യാപികയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു

New Update

ഗാര്‍ലന്റ് (ഡാളസ്സ്): 26 വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്ക്കൂളില്‍ അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട എണ്‍പത്തിയഞ്ച് വയസ്സുള്ള അദ്ധ്യാപിക ഷാരോണ്‍ ബ്രാഡ്‌ലിയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു.

Advertisment

publive-image

പതിവുപോലെ ഡിസംബര്‍ 2 തിങ്കളാഴ്ച സ്ക്കൂളിലെത്തിയ ഷാരന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്. നാമാന്‍ ഫോറസ്റ്റ് ഹൈസ്ക്കൂളിലെ ഹെല്‍ത്ത് സയന്‍സ് അദ്ധ്യാപികയാണ് ഷാരണ്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചു ഷാരണ്‍ എന്നും ഒരു മാതൃകാ അദ്ധ്യാപികയാണ്.

പാരാമെഡിക്, ഫ്‌ളൈറ്റ് നഴ്‌സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷാരണ്‍ 26 വര്‍ഷം മുമ്പാണ് ഐ എസ് ഡിയില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. ഡാളസ്സില്‍ ജോണ്‍ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാസ്ഥയില്‍ പാര്‍ക്ക് ലാന്റ് ആശുപത്രിയില് എത്തിയപ്പോള്‍ ഷാരണ്‍ എമര്‍ജന്‍സി റൂമില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭര്‍ത്താവ് മരിച്ചിട്ടും, കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റില്‍ വീടിന് നാശം സംഭവിച്ചു അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധി പോലും ഇവര്‍ എടുത്തി രുന്നില്ല. ഞാന്‍ ഒരിക്കലും റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സ് ഇപ്പോഴും യവനാവസ്ഥയിലാണ് ടെക്‌സസ്സ് വര്‍ക്ക് ഫോഴ്‌സ് എന്റെ ലൈസന്‍സ് തിരിച്ചെടുക്കുന്ന തുവരെ ഞാന്‍ സ്ക്കൂളില്‍ എത്തും ഷാരോണ്‍ പറഞ്ഞു. എല്ലാവരേയും, എഷ്ടപ്പെടുന്ന എല്ലാവരാലും ആദരിക്കപ്പെടുന്ന അദ്ധ്യാപികയാണ് ഷാരനെന്ന സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Advertisment