Advertisment

ജിജികെയുടെ സ്വപ്ന പദ്ധതിയിലേക്ക് ആംബുലൻസ് നൽകി ആർ.ബി.ഗ്രൂപ്പ് ചെയർമാൻ കെ.പി.ഫൈസൽ

New Update

publive-image

Advertisment

അജ്‌മാൻ: പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരുടെ കൂട്ടാഴ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (ജിജികെ) യുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച ''സ്നേഹാദരം'' എന്ന പരിപാടി കഴിഞ്ഞ ദിവസം അജ്മാനിലെ മക്കാനി ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും ജിജികെയുടെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലൻസ് സേവനം എന്ന ജിജികെയുടെ സ്വപ്നപദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഒരു ആംബുലൻസ് നൽകിയ ഖത്തർ വ്യവസായിയും ആർ ബി ഗ്രൂപ്പ് ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ.പി.ഫൈസലിനെ ചടങ്ങിൽ ആദരിച്ചു.

''സ്പെൻഡ് എ സ്‌മൈൽ, സ്‌പ്രെഡ്‌ എ സ്‌മൈൽ'' എന്ന ആശയമാണ് ഗിവിങ് ഗ്രൂപ്പ് കേരളയുടെ സന്ദേശമെന്നും ഇടറിയ കരങ്ങളെ ചേർത്ത് പിടിക്കുക, കടന്ന് വരുന്ന ഓരോ അംഗവും സ്വന്തമായി നേതൃത്വ ഗുണത്തോട് കൂടി നാടിനും സമൂഹത്തിനും ഉപകാരപ്രദമായി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിജികെയുടെ ചെയർമാനായ അഡ്വ.ഷമീർ കുന്നമംഗലം വിശദമാക്കി.

നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവർത്തകയും യുഎഇ വനിതയുമായ അഡ്വ.റുഖിയ അബ്ദുൽ ഹായ് അലി അൽഹാഷ്മി,സാമൂഹ്യ പ്രവർത്തകരായ ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, എന്നിവരെയും ജിജികെ ആദരിച്ചു.

സംഘടനാ ഭാരവാഹികളായ മഹേഷ് പടനിലം സ്വാഗതവും അഡ്വ.യാസർ സഖാഫി ആശംസയും ബിലാൽ മുഹ്‌സിൻ നന്ദിയും പറഞ്ഞു. അഫ്സൽ, ഷബീർ എടപ്പാൾ, സഹദ് എം.കെ.പി, മുസ്തഫ എടപ്പാൾ, സ്വാലിഹ്,ജബ്ബാർ എടപ്പാൾ, ദിലീപ്, ജിബീഷ് കുന്നമംഗലം, സായ് സത്യൻ, സന്തോഷ്, ഷുഹൈബ് ഫറോഖ് തുടങ്ങിയവർ പ്രസംഗിച്ചു.

അതിജീവനത്തിനായി കടൽ കയറിയ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യപ്രവർത്തകർ പരിപാടിയിൽ പങ്കാളികളായിരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് തന്നാലാകുംവിധം കൈത്താങ്ങാകുവാൻ ജിജികെക്കൊപ്പം എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്ന് ജിജികെയുടെ ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ യുസ്‌റ അബ്ദുൽ സലാം , ഹാജറ ഫൈസൽ , തസ്‌നീം മുന്ദിർ, നെജില ജംഷീർ, ആഷിഫ് ഹംസൂട്ടി, ജംഷീർ കരിയാടൻ, ഹംസ കരിയാടൻ, അഷ്‌റഫ്, സുഹൈൽ പികെപി, അൻഷീറ അസീസ്, അൻവർ.ടി.കെ, ആബിദ്, സുഹൈൽ, അബൂബക്കർ, ഹാഷിം, ബാസിം എന്നിവർ പങ്കെടുത്തു.

Advertisment