Advertisment

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്: ക്വാഡൻ ബെയിൽസിന് ഗിന്നസ് പക്രുവിന്റെ വൈകാരിക കുറിപ്പ്

New Update

തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ ഇഷ്ട താരം ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാൽ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊർജ്ജമായതെന്നും അദ്ദേഹം എഴുതിയിരിക്കുന്നത്.

Advertisment

publive-image

പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡൻ, തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയിൽ അമ്മയോട് ചോദിക്കുന്നത്. അത്ര ക്രൂരമായ കളിയാക്കലിലാണ് ക്വാഡൻ ഇരയാകുന്നതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം.

ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....

ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...

നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........

ഈ വരികൾ ഓർമ്മ വച്ചോളു .

"ഊതിയാൽ അണയില്ല

ഉലയിലെ തീ

ഉള്ളാകെ ആളുന്നു ഉയിരിലെ തീ "

- ഇളയ രാജ -

ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്

Advertisment